സംസ്ഥാനത്ത് മഴ കനക്കുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

Share
സംസ്ഥാനത്ത് മഴ കനക്കുന്നു; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇടുക്കി, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. രണ്ട് ജില്ലകളിലും ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. കണ്ണൂർ, വയനാട്, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടാണ്. ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താലാണ് ഇന്ന് മഴ ശക്തിപ്പെടുന്നത്. വടക്കൻ ആൻഡമാൻ കടലിലും സമീപപ്രദേശത്തും ന്യൂനമർദ്ദം രൂപപ്പെട്ടിട്ടു.

ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

വടക്കന്‍ ആന്‍ഡമാന്‍ കടലിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലുള്ള ചക്രവാതചുഴി പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി നാളെ മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ തീവ്ര ന്യൂന മര്‍ദ്ദമായും, ചൊവ്വാഴ്ച മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ അതി തീവ്ര ന്യൂനമര്‍ദ്ദമായും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ മഴ സജീവമാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read more

ഇടുക്കി വട്ടവട കൊട്ടാക്കമ്പൂരില്‍ മണ്ണിടിച്ചില്‍; രണ്ട് പേർക്ക് ദാരുണാന്ത്യം

ഇടുക്കി വട്ടവട കൊട്ടാക്കമ്പൂരില്‍ മണ്ണിടിച്ചില്‍; രണ്ട് പേർക്ക് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കി വട്ടവട കൊട്ടാക്കമ്പൂരില്‍ മണ്ണിടിച്ചിലിൽ രണ്ട് മരണം. കൊട്ടാക്കമ്പൂർ സ്വദേശി ബാലകൃഷ്ണൻ, സഹോദരി ചിന്നു എന്നിവരാണ് മരി

ഓസ്കറിലേക്കുള്ള ഇന്ത‍്യയുടെ ഔദ‍്യോഗിക എൻട്രിയായി മറാഠി ചിത്രം 'ഗോന്ധൽ'

ഓസ്കറിലേക്കുള്ള ഇന്ത‍്യയുടെ ഔദ‍്യോഗിക എൻട്രിയായി മറാഠി ചിത്രം 'ഗോന്ധൽ'

2027ലെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത‍്യയുടെ ഔദ‍്യോഗിക എൻട്രിയായി 'ഗോന്ധൽ' എന്ന മറാഠി ചിത്രത്തെ തെരഞ്ഞെടുത്തു. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത‍