ഓരോ മഴക്കാലവും കേരളത്തിലെ ജനങ്ങൾ പേടിയോടുകൂടിയാണ് ജീവിക്കുന്നത്. ഉറങ്ങാൻ കിടക്കുന്ന ജനങ്ങൾ ഉറക്കം എണീക്കാതെ മലകൾ വീടോടുകൂടി അവരുടെ ജീവൻ എടുത്തു പോകുന്ന കാഴ്ച കേരളത്തിൽ എല്ലാം മഴക്കാലവും കണ്ടുവരുന്നു. ഓരോ വർഷവും നൂറിലേറെ പേരുടെ ജീവനാണ് മഴ കവർന്നെടുക്കുന്നത്. കടുത്ത മഴയിൽ ഉണ്ടാകുന്ന ഉരുൾ പൊട്ടലിൽ ഒളിച്ചിറങ്ങുന്നത്.
ഒരു കാലം മുഴുവൻ താമസിച്ച വീടും അവരുടെ ജീവനുമാണ്. എന്തുകൊണ്ട് എല്ലാ മഴക്കാലവും കേരളത്തെ കണ്ണീർക്കടലാക്കി ജനങ്ങളുടെ ജീവനെടുത്ത് കുന്നുകൾ മനുഷ്യന്റെ ജീവൻ കവരുന്നു. ഖനനം, റോഡ് കെട്ടിട നിര്‍മ്മാണം എന്നിവ ചരിഞ്ഞ പ്രതലങ്ങളുടെ സന്തുലിതാവസ്ഥ തകര്‍ക്കുകയും വന്‍തോതിലുള്ള മണ്ണിടിച്ചിലിനും മണ്ണൊലിപ്പിനും കാരണമാവുകയും ചെയ്യുന്നു.
മനുഷ്യൻ തന്നെയാണ് ഇതിനൊക്കെ കാരണം മലമുകളിൽ തോട്ടങ്ങള്‍ ഉണ്ടാക്കുക, മണ്ണൊലിപ്പിന് കാരണമാകുന്ന കൃഷികള്‍ ചെയ്യുക, ഫാമുകള്‍ നിര്‍മ്മിക്കുക, കെട്ടിടം പണിയുക, അമിതഭാരം ഏല്‍പ്പിക്കുക, സ്‌പോടനങ്ങള്‍, ഭാരമേറിയ വാഹനങ്ങളുടെ സഞ്ചാരം തുടങ്ങിയവയെല്ലാം ഉരുള്‍പൊട്ടലിന് കാരണമാകുന്ന ഘടകങ്ങളാണ്.വലിയ മലകൾക്ക് താഴെ വീടുകളും കെട്ടിടങ്ങളും സ്ഥാപനങ്ങളും നിർമ്മിക്കാൻ അനുമതി നൽകുന്ന സർക്കാർ സ്ഥാപനങ്ങളും ഇതിന്റെ പങ്കുവഹിക്കുന്നുണ്ട്.
കേരളത്തില്‍ ഉരുള്‍പൊട്ടല്‍ വര്‍ധിക്കുന്നതിന്റെ പ്രധാനകാരണങ്ങള്‍
മലകളിലും കുന്നുകളിലും നടക്കുന്ന അശാസ്ത്രീയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഖനനവും മണ്ണിന്റെ ഘടനയില്‍ വരുത്തുന്ന മാറ്റങ്ങള്‍ളും മലകളില്‍ നിന്നു താഴേക്കുള്ള സ്വാഭാവികമായ നീര്‍ച്ചാലുകള്‍ തടസ്സപ്പെടുത്തുന്നതിലൂടെ, വെള്ളം കെട്ടിനിന്നു മണ്ണിലേക്കിറങ്ങി സ്വാഭാവിക ഘടനയിലുണ്ടാക്കുന്ന മാറ്റം.
മഴയുടെ ഘടനാമാറ്റം. ചെറിയ ഇടവേളയില്‍ പെയ്യുന്ന അതിതീവ്ര മഴ. ഇത് കേരളത്തിന്റെ മലയോരങ്ങളെ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള കാരണങ്ങളാക്കി മാറുന്നു. ഉരുൾപൊട്ടൽ ജീവൻ നഷ്ടമാകുന്നത്. മനുഷ്യരുടെ അനധികൃതമായ കെട്ടിടങ്ങളുടെ നിർമ്മാണവും മഴക്കാലത്ത് ഏറ്റവും അപകടം പിടിച്ച സ്ഥലങ്ങളിൽ താമസിക്കുകയും ചെയ്യുന്നതാണ്. അവരുടെ ജീവൻ പോയതിനുശേഷം സർക്കാർ സ്ഥാപനങ്ങൾ ഉണർന്ന് പ്രവർത്തിച്ചാൽ പോരാ മലമുകളിൽ നടക്കുന്ന ആശാസ്ത്രീയമായ പ്രവർത്തനങ്ങളും.
മലകളുടെ താഴെ നടക്കുന്ന അനധികൃത കെട്ടിട നിർമ്മാണങ്ങളും തടയാൻ സർക്കാർ സ്ഥാപനങ്ങൾ അപകടങ്ങൾക്ക് മുന്നേ ഉണർന്നു പ്രവർത്തിച്ചേ മതിയാകും. ഓരോ വീഴ്ചയും ഒരു മനുഷ്യന്റെ ജീവനാണ് കവരുന്നതെന്ന ബോധം മലകളെ നശിപ്പിക്കാൻ നോക്കുന്ന മനുഷ്യരും സർക്കാർ സ്ഥാപനങ്ങളും മനസ്സിലാക്കിയ പറ്റൂ. മഴക്കാലങ്ങളിൽ മനുഷ്യൻ പേടിച്ചു ഉറങ്ങേണ്ട അവസ്ഥകൾ മാറ്റിയെ പറ്റൂ. കണ്ണ് തുറന്നു പ്രവർത്തിച്ചാൽ ഈ അപകടങ്ങളെല്ലാം തീർത്തും ഇല്ലാതെ ആക്കാൻ സാധിക്കും.