മുംബൈ: നീലച്ചിത്ര നിര്‍മാണത്തില്‍ അറസ്റ്റിലായ വ്യവസായി രാജ്കുന്ദ്രയുടെ വസതിയില്‍ നിന്ന് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തത് 70 അശ്ലീല വീഡിയോകളും സെര്‍വറുകളും.രാജ് കുന്ദ്രയുടെ പിഎ ഉമേഷ് കാന്ത് വ്യത്യസ്ത നിർമ്മാണ കമ്പനികളുടെ സഹായത്തോടെ നിർമ്മിച്ച വീഡിയോകളാണ് പിടിച്ചെടുത്തത്. ഈ വീഡിയോകൾ ഫോറൻസിക് അനാലിസിസിന് അയയ്‌ക്കാനാണ് തീരുമാനമെന്നും അധികൃതർ അറിയിച്ചു. ചോദ്യം ചെയ്യലില്‍ രാജ് കുന്ദ്ര കൂടുതല്‍ വിവരങ്ങള്‍ തുറന്ന് പറയുന്നില്ലെന്ന് പോലീസ് പറയുന്നു.
യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കിന്‍റിൻ എന്ന സ്ഥാപനവുമായി രാജ് കുന്ദ്രയ്‌ക്ക് ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തി. അശ്ലീല ചിത്രങ്ങൾ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തത് കിന്‍റിന്റെ സഹായത്തോടെയാണ് എന്ന ആപോണങ്ങളും പരിശോധിക്കും. എന്നാൽ ചോദ്യം ചെയ്യലിൽ രാജ് കുന്ദ്ര കൂടുതൽ വിവരങ്ങൾ തുറന്ന് പറയുന്നില്ലെന്ന് പോലീസ് അറിയിച്ചു.
ഹോട്ട്‌ഷോട്ട്‌സ് എന്ന ഓൺലൈൻ പ്ലാറ്റ്ഫോമിന്റെ സെർവറുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്തിരുന്നു. അതിനാൽ മറ്റൊരു പ്ലാറ്റ്‌ഫോം തുടങ്ങാനായി രാജ് കുന്ദ്രയും സുഹൃത്തും പദ്ധതിയിട്ടിരുന്നതായും അധികൃതർ പറയുന്നു. ഇയാളുടെ വാട്‌സ്ആപ്പ് ചാറ്റുകൾ പരിശോധിച്ചതിൽ നിന്നാണ് പോലീസിന് വിവരം ലഭിച്ചത്. കേസിൽ ഭാര്യ ശിൽപ ഷെട്ടിയ്‌ക്ക് പങ്കില്ലെന്നും പോലീസ് വ്യക്തമാക്കി.