കൊളംബൊ: ശ്രീലങ്കയിൽ ആഴ്ചകളായായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങങ്ങൾക്ക് ഒടുവിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ പ്രധാനമന്ത്രി പദം രാജിവെച്ചു. രാജപക്സെയുടെ മകൻ നമൽ രജപക്സെ കഴിഞ്ഞ ദിവസം രാജിക്കാര്യംട്വീററിലൂടെ അറിയിച്ചിരുന്നു.
റനിൽ വിക്രമസിംഗെയെ പുറത്താക്കി പ്രിസിഡൻറ് മൈത്രിപാല സിരിസേന പാർലമെന്റിൽ ഭൂരിപക്ഷമില്ലാത്ത രാജപക്ഷെയെ പ്രധാനമന്ത്രിയാക്കിയത് ഭരണഘടനാവിരുദ്ധമാണെന്നു അപ്പീൽ കോടതി വിധിച്ചിരുന്നു.ഇതിനെതിരെ രാജപക്ഷെ നൽകിയ ഹർജി സുപ്രീം കോടതി തള്ളി.
ഭൂരിപക്ഷമില്ലാതെ രാജപക്സെയ്ക്ക് പ്രധാനമന്ത്രിയായി തുടരാനാകില്ലെന്ന് ശ്രീലങ്കൻ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് രാജിയെന്നാണ് വിവരം. സുപ്രീം കോടതി വിധിക്കെതിരെ രാജപക്ഷെ നൽകിയ അപ്പീൽ ജനുവരി 16ന് പരിഗണിക്കും. കഴിഞ്ഞ ഒക്ടോബർ 26നാണു പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ പുറത്താക്കി പ്രസിഡന്റ് മൈത്രിപാല സിരിസേന മഹിന്ദ രാജപക്ഷെ പ്രധാനമന്ത്രിയായിസ്ഥാനമേറ്റത്.