രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ആത്മഹത്യക്ക് ശ്രമിച്ചു

Share

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. വെല്ലൂര്‍ വനിതാ ജയിലില്‍ ശിക്ഷ അനുഭവിക്കുന്ന നളിനി തിങ്കളാഴ്ച രാത്രിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് നളിനിയുടെ അഭിഭാഷകന്‍ പുകഴേന്തിഅറിയിച്ചു.

29 വര്‍ഷമായി നളിനി വെല്ലൂര്‍ വനിതാ ജയിലില്‍ കഴിയുകയാണ്. സഹതടവുകാരിയുമായി നളിനി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നെന്ന് അഭിഭാഷകന്‍ പറയുന്നു. വിഷയം ഈ തടവുകാരി ജയിലറെ അറിയിച്ചു. ഇതിനു പിന്നാലെ നളിനി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പുകഴേന്തി പറഞ്ഞു.

സംഭവമറിഞ്ഞ് രാജീവ് വധക്കേസില്‍ നിലവില്‍ ശിക്ഷ അനുഭവിക്കുന്നയാളും നളിനിയുടെ ഭര്‍ത്താവുമായ മുരുകന്‍ ജയില്‍ മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. വെല്ലൂരില്‍ നിന്ന് പുഴല്‍ ജയിലിലേക്ക് മാറ്റണമെന്ന് മുരുകന്‍ അഭിഭാഷകനോട് ആവശ്യപ്പെട്ടു.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ