ദുബായിൽ ബേബി ഷവർ ആഘോഷിച്ച് രാം ചരണും ഭാര്യയും: വൈറലായി ചിത്രങ്ങൾ

Share
ദുബായിൽ ബേബി ഷവർ ആഘോഷിച്ച് രാം ചരണും ഭാര്യയും: വൈറലായി ചിത്രങ്ങൾ
90767b102b1f34df8f6e37287bb9539b1680690158814396_original

ദുബായിൽ ബേബി ഷവർ ആഘോഷിച്ച് ആദ്യത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങി താരദമ്പതികളായ രാം ചരണും, ഭാര്യ ഉപാസന കാമിനേനിയും. ഇപ്പോഴിതാ ഉപാസനയുടെ ബേബി ഷവർ ആഘോഷങ്ങളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത് . അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ദുബായിലായിരുന്നു ചടങ്ങ്.

https://www.instagram.com/reel/CqpQ_vfB7W8/?utm_source=ig_web_copy_link

ബേബി ഷവർ ആഘോഷങ്ങൾ സംഘടിപ്പിച്ചത് ഉപാസനയുടെ സഹോദരികളായ അനുഷ്‌പാല കാമിനേനിയും സിന്ദൂരി റെഡ്ഢിയും ചേർന്നാണ്.

ഇൻസ്റ്റാഗ്രാമിൽ ചടങ്ങിന്റെ വിഡിയോ ഉപാസന പങ്കുവച്ചിട്ടുണ്ട്. സംരംഭകയും അപ്പോളോ ആശുപത്രി ശൃംഘലയുടെ ചെയര്‍മാന്‍ പ്രതാപ് റെഡ്ഡിയുടെ ചെറുമകളുമാണ് ഉപാസന കാമിനേനി.

2012 ജൂണ്‍ 14നായിരുന്നു രാം ചരണിന്റെയു ഉപാസനയുടെയും വിവാഹം. അപ്പോളോ ആശുപത്രിയുടെ നിലവിലെ വൈസ് ചെയര്‍പേഴ്‌സൺ കൂടിയായ ഉപാസന നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്.

Read more

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ പ്രത്യേക വാർഡുകൾ ഒരുക്കാൻ

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം; ഒരാഴ്ചയ്ക്കുള്ളിൽ പരന്തൂരിന് പകരം രണ്ടിടങ്ങൾ കണ്ടെത്തി വിജയ് സർക്കാർ

ചെന്നൈ: പരന്തൂര്‍ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളത്തിനായി ഒരാഴ്ചയ്ക്കകം രണ്ടിടങ്ങള്‍ ഷോ