രൺവീറിന്റെ ധീരതയെ അഭിനന്ദിക്കുന്നു: നഗ്ന ഫോട്ടോഷൂട്ടിനെപ്പറ്റി രാം ഗോപാൽ വർമ

0

നഗ്ന ഫോട്ടോഷൂട്ട് നടത്തിയതിനെ തുടർന്ന് വിവാദത്തിലായ ബോളിവുഡ് നടൻ രൺവീർ സിങ്ങിനെ അഭിനന്ദിച്ച് സംവിധായകൻ രാം ഗോപാൽ വർമ. രൺവീറിന്റെ ധീരതയെ അഭിനന്ദിക്കുന്നു, പക്ഷേ ഇക്കാര്യത്തിൽ ലിംഗ സമത്വം വേണമെന്നും രാം ഗോപാൽ വർമ അഭിപ്രായപ്പെടുന്നു.

‘‘രൺവീർ സിങ്ങിനെ ഞാൻ വ്യക്തിപരമായി അഭിനന്ദിക്കുന്നു. ഭൂരിപക്ഷം പേരും രൺവീറിന്റെ നവയുഗ ധീരതയെ അഭിനന്ദിക്കുന്നത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്. പക്ഷേ എല്ലാ കാര്യത്തിലും ഒരു ലിംഗസമത്വം ഉണ്ടായിരിക്കണം.

ലിംഗസമത്വത്തിനായി വലിയൊരു സന്ദേശമാണ് ഈ ഫോട്ടോഷൂട്ടിലൂടെ രൺവീർ പങ്കുവയ്ക്കുന്നത്. സ്ത്രീകളെപ്പോലെ തന്നെ അവന്റെ ശരീരം കാണിക്കാൻ പുരുഷനും തുല്യ അവകാശമുണ്ട്. പുരുഷന്മാരുടെ അവകാശത്തിനു വേണ്ടി പോരാടുന്നവരുടെ ബ്രാൻഡ് അംബാസഡർ ആണ് രൺവീർ.’’ രാം ഗോപാൽ വർമ കുറിച്ചു.

രൺവീറിന്റെ നഗ്‌ന ഫോട്ടോഷൂട്ടിനെ അഭിനന്ദിച്ചും വിമർശിച്ചും നിരവധിപേരാണ് രംഗത്തെത്തിയത്. സംഭവം വിവാദമായതിനെത്തുടർന്ന് അശ്ലീല പ്രദർശനത്തിന് താരത്തിനെതിരെ മുംബൈ പൊലീസ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് നഗ്ന ഫോട്ടോഷൂട്ട് പുരുഷന്മാർ മാത്രം നടത്തിയാൽ പോരാ, എല്ലാ കാര്യത്തിലും ലിംഗ സമത്വം വേണമെന്ന അഭിപ്രായവുമായി രാംഗോപാൽ വർമ രംഗത്തെത്തിയിരിക്കുന്നത്.