നിറപ്പകിട്ടാർന്ന പെരുന്നാൾ ഓർമ്മകൾ മനസ്സിൽ പൊങ്ങിയെത്തുമ്പോഴും വിശ്വാസികൾക്ക് ഇന്ന് കരുതലിന്റെ ചെറിയ പെരുന്നാൾ. മുപ്പത് ദിവസത്തെ വ്രതാനുഷ്ഠാനത്തിനൊടുവില്‍ എത്തുന്ന ചെറിയ പെരുന്നാൾ ആഘോഷങ്ങള്‍ ഇത്തവണ കൊവിഡ് മാനദണ്ഡണ്ഡങ്ങള്‍ പാലിച്ച് വീടുകളിലാണ്. ഈദ്ഗാഹുകളും പള്ളികളിലെ സമൂഹ പ്രാർത്ഥനകളും ഒഴിവാക്കിയിട്ടുണ്ട്.
കൊവിഡ് മഹാമാരിക്കാലമായതിനാല്‍ ആഘോഷങ്ങളില്‍ മിതത്വം വേണമെന്ന് ഖാസിമാർ നിര്‍ദേശിച്ചു. ബന്ധുവീടുകളിലെ സന്ദര്‍ശനം ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വഴിയാണ് മിക്കവരുടേയും ആശംസാ കൈമാറ്റം.
പെരുന്നാൾ നമസ്കാരങ്ങളോ ഒത്തുചേരലുകളോ ഇല്ലാത്ത കോവിഡ് കാലത്തെ രണ്ടാമത്തെ ചെറിയ പെരുന്നാളാണിത്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് നിലവിലെ പരിമിതികളെ പോസിറ്റീവായി കണ്ട് വീട്ടില്‍തന്നെ ഈദ് ആഘോഷിക്കാനും നിലവിലെ സാഹചര്യങ്ങളോട് സധൈര്യം പോരാടാനുമാണ് വിശ്വാസികള്‍ ഒരുങ്ങിയിരിക്കുന്നത്. പള്ളികൾ അടച്ചിട്ടതിനാൽ ചെറിയ പെരുന്നാൾ നമസ്കാരവും വീടുകളിൽനിന്നുതന്നെ നിർവഹിക്കാനാണ് മതനേതാക്കൾ ആഹ്വാനം ചെയ്തിരിക്കുന്നത്.
‘പ്രവാസി എക്സ്പ്രെസ്സ് ഓൺലൈനിന്‍റെ എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞചെറിയ പെരുന്നാൾ ആശംസകൾ.’