നിർമാണ കമ്പനി ആരംഭിച്ച് രമേശ് പിഷാരടി

Share

സംവിധായകനായതിനു പിന്നിലെ നിർമാണ കമ്പനിയും ആരംഭിച്ച് നടൻ രമേഷ് പിഷാരടി. ‘രമേഷ് പിഷാരടി എന്‍റർടെയ്ന്‍മെന്‍റസ്’ എന്ന പേരിലാണ് പുതിയ നിർമാണ കമ്പനിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും വേദികളിലും നല്ല കലാ സൃഷ്ടികളുടെ നിര്‍മ്മാണമാണ് തന്റെ ലക്ഷ്യമെന്നും താരം കുറിക്കുന്നു.

‘വിഷു ദിനത്തിൽ സന്തോഷം പങ്കുവയ്ക്കുന്നു. ഔദ്യോഗികമായി നിർമാണ കമ്പനി ആരംഭിച്ചു. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും വേദികളിലും എല്ലാം പ്രേക്ഷകര്‍ക്ക് ആനന്ദമേകുന്ന കലാ സൃഷ്ടികളുടെ നിര്‍മ്മാണം ആണ് ലക്ഷ്യം. പിന്നിട്ട വര്‍ഷങ്ങളില്‍ കലയുടെ വിവിധ മാധ്യമങ്ങളില്‍ നിങ്ങള്‍ ഒപ്പം നിന്നതാണ് ധൈര്യം.’–രമേശ് പിഷാരടി കുറിച്ചു.

അവതാരകൻ, നടൻ, സംവിധായകൻ എന്നിങ്ങനെ വിവിധ മേഖലകളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് രമേശ് പിഷാരടി. 2018-ല്‍ ജയറാമിനെയും കുഞ്ചാക്കോ ബോബനെയും നായകന്മാരാക്കി പഞ്ചവർണ്ണ തത്ത എന്ന സിനിമ സംവിധാനം ചെയ്തു. 2019-ൽ മമ്മൂട്ടി നായകനായി എത്തിയ ഗാനഗന്ധർവൻ ആണ് അവസാനം സംവിധാനം ചെയ്ത ചിത്രം.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ