ഇന്ന് മുതൽ രാജ്യത്ത് റാപിഡ് ആന്റിജൻ പരിശോധനകൾ ആരംഭിക്കും

Share

കൊവിഡ് കേസുകളും മരണവും ഉയരുന്നതിനിടെ ഇന്ന് മുതല്‍ രാജ്യത്ത് റാപിഡ് ആന്റിജന്‍ പരിശോധനകള്‍ ആരംഭിക്കും. ഡൽഹിയിൽ 169 പരിശോധന കേന്ദ്രങ്ങൾ തുറന്നു. പശ്ചിമ ബംഗാളിലെ രോഗികളിൽ 56 ശതമാനവും കുടിയേറ്റ തൊഴിലാളികൾ ആണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തമിഴ്‌നാട്ടിൽ കൊവിഡ് കേസുകൾ അരലക്ഷം കടന്നു. മുൻകേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ രഘുവൻശ് പ്രസാദ് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു.

ഡല്‍ഹിയിലായിരിക്കും കൂടുതല്‍ പരിശോധനകള്‍. രാജ്യതലസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ചാണിത്. അതേസമയം, ഡല്‍ഹിയില്‍ കൊവിഡ് പരിശോധനയ്ക്കുള്ള നിരക്ക് 2400 രൂപയായി നിജപ്പെടുത്താന്‍ വിദഗ്ധ സമിതി ഡല്‍ഹി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. തമിഴ്നാട്ടില്‍ ആകെ പോസിറ്റീവ് കേസുകള്‍ 50,193 ആയി. ഇതുവരെ 576 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 2174 കേസുകളും 48 മരണവും റിപ്പോര്‍ട്ട് ചെയ്തു.

ചെന്നൈയില്‍ പോസിറ്റീവ് കേസുകള്‍ 35000 കടന്നു. ഇവിടെ ആകെ രോഗബാധിതര്‍ 35556 ആയി. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 67 പേര്‍ മരിച്ചു. 2414 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകള്‍ 47102. മരണം 1904 ആയി ഉയര്‍ന്നു.

Read more

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമു

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

ന്യൂഡൽഹി: കേരളത്തിന്റെ ഔദ്യോഗിക നാമം മാതൃഭാഷയുടെ തനിമ നിലനിർത്തി 'കേരളം' എന്ന് മാത്രമാക്കി കേന്ദ്ര സർക്കാരിന്റെ നിർണായക വിജ്