അഗ്നിപര്‍വ്വതത്തിനുള്ളില്‍ അറുനൂറു വര്ഷം പഴക്കമുള്ള പള്ളി

ആരാരും ചെന്നെത്താത്ത ഒരു അഗ്നിപര്‍വ്വതത്തിന് മുകളില്‍ ഒരു ക്രിസ്ത്യന്‍ പള്ളിയോ? അതെ ആര്‍ക്കും പിടികിട്ടാത്തൊരു നിഗൂഡതയാണ് സാന്റാ മർഗരീത്ത  പള്ളി. ഏകദേശം അറുനൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് അജ്ഞാതര്‍ പണികഴിപ്പിച്ചതെന്നു കരുതുന്നതാണ് ഈ പള്ളി.

അഗ്നിപര്‍വ്വതത്തിനുള്ളില്‍ അറുനൂറു വര്ഷം പഴക്കമുള്ള പള്ളി
santa-margarida-volcano-42_840x472

ആരാരും ചെന്നെത്താത്ത ഒരു അഗ്നിപര്‍വ്വതത്തിന് മുകളില്‍ ഒരു ക്രിസ്ത്യന്‍ പള്ളിയോ? അതെ ആര്‍ക്കും പിടികിട്ടാത്തൊരു നിഗൂഡതയാണ് സാന്റാ മർഗരീത്ത  പള്ളി. ഏകദേശം അറുനൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് അജ്ഞാതര്‍ പണികഴിപ്പിച്ചതെന്നു കരുതുന്നതാണ് ഈ പള്ളി. സ്‌പെയിനിലെ കാറ്റലോണിയക്ക് സമീപം ഗരോട്ടസ ഗ്രാമത്തിലാണ് ഈ പള്ളി.ഒരു അഗ്‌നിപർവ്വതത്തിനുള്ളിലാണ് ആ പള്ളി സ്ഥിതി ചെയ്യുന്നത് എന്നതാണ് ഏറ്റവും വിചിത്രം.

11,500 വർഷം മുമ്പ് ഇവിടെ   ഭൂകമ്പത്തിൽ ഒരു വലിയ വിള്ളൽ ഉണ്ടായി. ഇതിലൂടെ ലാവ പുറത്തേക്ക് പ്രവഹിച്ചു. ഈ ലാവ അടിഞ്ഞുകൂടിയ താഴ്വരയിൽ 600 മീ റ്റർ ഉയരത്തിൽ ഒരു കുന്ന് രൂപപ്പെട്ടു. കുന്നിന്റെ മുകളിൽ ഭീമൻ ഗർത്തവുമുണ്ടായി.തുടർന്ന് നൂറിലേറെ വർഷങ്ങൾകൊണ്ട് അഗ്‌നിപർവ്വതത്തിൽ ചെടികളും മരങ്ങളും വളർന്നു വലിയൊരു കാട് തന്നെയുണ്ടായി. പച്ച പുതച്ച് കിടക്കുന്ന അപൂർവ്വമായ ഈ അഗ്‌നിപർവ്വതത്തിനുള്ളിലാണ് സാന്റാ മർഗരീത്ത പള്ളി സ്ഥിതി ചെയ്യന്നത്.

എന്നാൽ തന്നെ പള്ളിക്ക് ഏകദേശം 600 വർഷം പഴക്കുമുണ്ടെന്ന് ചരിത്രകാരന്മാർ കരുതുന്നു. 1428ൽ കാറ്റലോണിയയിലുണ്ടായ ഒരു ഭൂകമ്പത്തിൽ പള്ളിക്ക് കേടുപാടുകൾ സംഭവിച്ചെന്നും വർഷങ്ങൾക്ക് ശേഷം 1865ൽ ഈ പള്ളി പുതുക്കിപ്പണിതതായും രേഖകൾ കാണപ്പെടുന്നു.

റോമൻ കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലുള്ള സാന്റാ മർഗരീത്ത പള്ളിയിൽ വിശ്വാസപ്രകാരമുള്ള ശുശ്രൂഷകളൊന്നും തന്നെ നടക്കുന്നില്ല. ലോകത്ത് വേറെ എങ്ങും തന്നെ അഗ്‌നിപർവ്വതത്തിനുള്ളിൽ പള്ളി ഉള്ളതായി ഇതുവരെ കണ്ടുപിടിച്ചട്ടില്ല.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ