പാമ്പിന്റെ രൂപത്തിലൊരു വീടൊരിക്കിയാല്‍എങ്ങനെയുണ്ടാകും ? മെക്‌സിക്കോക്കാരനായ ആര്‍ക്കിടെക്ട് ജാവിയര്‍ സിനോസിയനാണ് ഈ വ്യത്യസ്തമായ വീട് നിര്‍മ്മിച്ചിരിക്കുന്നത്. പാമ്പിന്റെ രൂപഘടന അനുകരിച്ച് പത്ത് നിലകളടങ്ങുന്ന ഫ്‌ലാറ്റ് സമുച്ചയമാണ് സിനോസിയന്‍ നിര്‍മ്മിച്ചത്.
രണ്ട് ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന കെട്ടിടത്തിന് മെക്‌സിക്കന്‍ ഇതിഹാസങ്ങളിലെ പ്രകാശത്തിന്റെയും അറിവിന്റെയും ദേവതയായ തൂവലുകളുള്ള സര്‍പ്പമായ ‘ക്വസാല്‍കോളിന്റെ’ പേരാണ് നല്‍കിയിരിക്കുന്നത്. 31 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പരീക്ഷണാര്‍ത്ഥം ഇത്തരത്തിലുള്ള ആദ്യ വീട് ജാവിയര്‍ നിര്‍മ്മിച്ചത്.
ക്വസാല്‍കോളിന്റെ വീട്ടില്‍ താമസിക്കുന്നവര്‍ക്ക് ഈ ഭീമാകാരന്‍ സര്‍പ്പത്തിന്റെ വായില്‍ കൂടി കയറാനും ഇറങ്ങാനും ശീലിക്കേണ്ടി വരും. കുളവും പുല്‍ത്തകിടിയും ജലധാരകളും അടക്കം മനോഹരമായ ഒരു കാഴ്ച തന്നെയാണ് ഈ വ്യത്യസ്തമായ പാര്‍പ്പിടം. ആദ്യമൊന്നും വ്യത്യസ്തമായ തന്റെ ഈ നിര്‍മ്മാണ ശൈലി ആരും അംഗീകരിച്ചിരുന്നില്ല എന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ ആശയങ്ങള്‍ക്ക് മികച്ച പിന്‍തുണയാണ് ജനങ്ങള്‍ക്കിടയില്‍ നിന്ന് ലഭിക്കുന്നത്. അതു തന്നെയാണ് ഇത്തരം സ്യഷ്ടികള്‍ക്ക് പിന്നിലുള്ള പ്രചോദനം എന്നും ജാവിയര്‍ പറയുന്നു.