പ്രേക്ഷകരെ ഞെട്ടിച്ച രക്ഷസനിലെ ആ സൈക്കോ വില്ലന്‍ ആരാണെന്ന് അറിയാമോ?

അടുത്തിടെ ഇറങ്ങിയ സിനിമകളില്‍ ഏറ്റവുമധികം പ്രേക്ഷകപ്രശംസ നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു രാക്ഷസന്‍. ഒരു സൈക്കോ ത്രില്ലര്‍ സിനിമയുടെ സകലചേരുവകളും ഒത്തിണങ്ങിയ ചിത്രമായിരുന്നു രാക്ഷസന്‍.

പ്രേക്ഷകരെ ഞെട്ടിച്ച  രക്ഷസനിലെ ആ സൈക്കോ വില്ലന്‍ ആരാണെന്ന് അറിയാമോ?
rachasan

അടുത്തിടെ ഇറങ്ങിയ സിനിമകളില്‍ ഏറ്റവുമധികം പ്രേക്ഷകപ്രശംസ നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു രാക്ഷസന്‍. ഒരു സൈക്കോ ത്രില്ലര്‍ സിനിമയുടെ സകലചേരുവകളും ഒത്തിണങ്ങിയ ചിത്രമായിരുന്നു രാക്ഷസന്‍.
തമിഴകത്ത് ഈ അടുത്ത് കാലത്ത് പ്രേക്ഷകരെ ഏറെ ഞെട്ടിച്ച വില്ലനാണ് രാക്ഷസനിലെ ക്രിസ്റ്റഫര്‍. നായകന്‍ വിഷ്ണു വിശാലിനേക്കാള്‍ ശ്രദ്ധ നേടിയത് വില്ലനായിരുന്നു എന്ന് വേണമെങ്കില്‍ പറയാം.

സിനിമ കണ്ടിറങ്ങിയവരുടെ മനസ്സിലും ആ മുഖം മായാതെ നിന്നു. പിന്നെ ആരാണ് ആ രാക്ഷസന്‍ എന്നായിരുന്നു ചര്‍ച്ച. ചിത്രം പുറത്തിറങ്ങി 25 ദിവസങ്ങള്‍ക്ക് ശേഷം രാക്ഷസന്‍ ടീം തന്നെ അദ്ദേഹത്തെ പരിചയപ്പെടുത്തി.

ചെറിയ വേഷങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന ശരവണന്‍ എന്ന നടനാണ് ക്രിസ്റ്റഫറിനെ ഗംഭീരമാക്കിയത്. ക്രൂരത നിറഞ്ഞ സൈക്കോ കില്ലറെ അവതരിപ്പിക്കാന്‍ മൂന്നുവര്‍ഷമാണ് ശരവണന്‍ ചെലവിട്ടത്. മനോരോഗിയുടെ പെരുമാറ്റ രീതികള്‍ ശ്രദ്ധയോടെ പഠിച്ചെടുക്കുന്നതായിരുന്നു ആദ്യഘട്ടം, കഥാപാത്രത്തിനുവേണ്ടി മാജിക്ക് വശത്താക്കി, ശരീരം മെലിയിക്കാനായി കഠിനമായ വ്യായാമം നടത്തി. കഥാപാത്രത്തിനായി അമ്പതിലധികം തവണയാണ് ശരവണന്‍ തലമൊട്ടയടിച്ചത്. ചിത്രത്തില്‍ വില്ലന്റെ അമ്മയായും അഭിനയിച്ചത് ശരവണന്‍ തന്നെയാണ്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു