രാക്ഷസന്‍ സിനിമയില്‍ പ്രേക്ഷകര്‍ പോലും ശ്രദ്ധിക്കാതെ പോയ സംവിധായകന്റെ ബ്രില്ല്യന്‍സ്; വീഡിയോ

ഈയടുത്ത കാലത്ത് തമിഴ്സിനിമയില്‍ ഏറ്റവും വലിയ ഹിറ്റായ ചിത്രങ്ങളില്‍ ഒന്നാണ് രാക്ഷസന്‍.

രാക്ഷസന്‍ സിനിമയില്‍ പ്രേക്ഷകര്‍ പോലും ശ്രദ്ധിക്കാതെ പോയ സംവിധായകന്റെ ബ്രില്ല്യന്‍സ്; വീഡിയോ
ratsasan-movie-detailing.png.image.784.410

ഈയടുത്ത കാലത്ത് തമിഴ്സിനിമയില്‍ ഏറ്റവും വലിയ ഹിറ്റായ  ചിത്രങ്ങളില്‍ ഒന്നാണ് രാക്ഷസന്‍.
സിനിമയെ വളരെ സീരിയസായി സമീപിക്കുന്നവര്‍ക്ക് ഒരു പുസ്തകമായി മാറിയിരിക്കുകയാണ് രാക്ഷസന്‍ എന്ന ചിത്രമെന്നു വേണമെങ്കില്‍ പറയാം. തുടക്കം മുതല്‍ ഒടുക്കം വരെ കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന സസ്പെൻസ് ത്രില്ലർ. കൈകാര്യം ചെയ്യുന്ന വിഷയത്തിൽ പുതുമയില്ലെങ്കിലും സംവിധായകൻ രാംകുമാറിന്റെ പുതുമയുള്ള അവതരണം രാക്ഷസനെ അതിഗംഭീരമാക്കി എന്ന് പറയാം.

സംവിധായകന്‍ രാംകുമാറിന്റെ മികച്ച ആഖ്യാന ശൈലിയും ,വിമര്‍ശകര്‍ക്ക് ഒരു പഴുതുപോലും അവശേഷിപ്പിക്കാതെ ഓരോ സീനും അതി സൂക്ഷ്മമായിട്ടാണ് രാംകുമാര്‍ ചെയ്തിരിക്കുന്നത് എന്നതിന് ഒരു ഉദാഹരണമായി ഒരു വീഡിയോ യൂട്യൂബില്‍ തരംഗമായിരിക്കുകയാണ് .

സിനിമയിലെ തെറ്റുകള്‍ ചൂണ്ടി കാണിക്കുന്ന നിരവധി വിഡിയോകള്‍ നമ്മള്‍ കണ്ടിട്ടുള്ളതാണ് എന്നാല്‍ ഒരു സിനിമയിലെ സംവിധായകന്‍ ബ്രില്ലിയന്‍സ് വിവരിക്കുന്ന വിഡിയോകള്‍ വളരെ ചുരുക്കമാണ് .കഥാപാത്രങ്ങളുടെ വസ്ത്രങ്ങള്‍ ,ആഭരണങ്ങള്‍ ,എന്തിനു ഒരു ചെറിയ കൈപ്പാടുകള്‍ പോലും വളരെ സൂക്ഷ്മമായി വിവരിച്ചിരിക്കുകയാണ് ഈ വീഡിയോയില്‍.
സാധാരണയായി സിനിമയിൽ എവിടെയെങ്കിലുമൊക്കെ ചില അബദ്ധങ്ങൾ സംഭവിച്ചേക്കാം. എന്നാൽ രാക്ഷസൻ സിനിമയെ കീറിമുറിച്ച് പരിശോധിച്ചിട്ടും ഇവർക്ക് അങ്ങനെയൊരു അബദ്ധം കണ്ടുപിടിക്കാനായില്ല എന്നതാണ് മറ്റൊരു പ്രത്യേകത.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു