802 കുപ്പി വിദേശമദ്യം എലി കുടിച്ചു! വിചിത്ര വാദവുമായി വ്യാപാരികൾ

802 കുപ്പി വിദേശമദ്യം എലി കുടിച്ചു! വിചിത്ര വാദവുമായി വ്യാപാരികൾ

റാഞ്ചി: അഴിമതി മറച്ചുവയ്ക്കാൻ എലിയെ പഴിച്ച് ഝാർഖണ്ഡിലെ മദ്യവ്യാപാരികൾ. ധൻബാദിലെ ബലിയപുർ, പ്രധാൻ ഖുന്ത മേഖലകളിലെ മദ്യവിൽപ്പന ശാലകളിൽ അധികൃതർ നടത്തിയ പരിശോധനയിൽ 802 കുപ്പി ഇന്ത്യൻ നിർമിത വിദേശ നിർമിത മദ്യത്തിന്‍റെ കുറവു കണ്ടെത്തിയപ്പോഴായിരുന്നു വ്യാപാരികളുടെ വിചിത്രമായ വിശദീകരണം. ഇതിൽ തൃപ്തരാകാത്ത അധികൃതർ വിരട്ടിയപ്പോൾ നഷ്ടമായവയുടെ പണമടയ്ക്കാമെന്നായി വ്യാപാരികൾ.

ഝാർഖണ്ഡിൽ സെപ്റ്റംബർ ഒന്നിനു പുതിയ മദ്യനയം നടപ്പാക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനവ്യാപകമായി നടത്തിയ സ്റ്റോക്ക് പരിശോധനയിലാണ് കള്ളക്കളി പുറത്തായത്. 802 കുപ്പികളുടെ കുറവ് കണ്ടെത്തിയ അസിസ്റ്റന്‍റ് എക്സൈസ് കമ്മിഷണർ രാംലീല രാവണിയുടെ ചോദ്യത്തിന് " അടപ്പ് കടിച്ചുമുറിച്ച് എലികൾ മദ്യം കുടിച്ചു' എന്നായിരുന്നു മറുപടി. ഒടുവിൽ നഷ്ടമായ പണമടയ്ക്കാമെന്നു പറഞ്ഞ വ്യാപാരികൾക്കെതിരേ നടപടിയുണ്ടാകുമെന്ന് രാംലീല രാവണി പറഞ്ഞു.

ധൻബാദിൽ ഇതാദ്യമല്ല അഴിമതിക്ക് എലികളെ മറയാക്കുന്നത്. നേരത്തേ പൊലീസ് പിടിച്ചെടുത്ത 10 കിലോഗ്രാം ഭാംഗും ഒമ്പതു കിലോഗ്രാം കഞ്ചാവും എലികൾ തിന്നുവെന്ന വാദമുയർത്തിയിരുന്നു. വിഷയം കോടതിയിലെത്തിയതോടെ അധികൃതർ കുരുക്കിലായി.

Read more

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

അസ്വാഭാവികമായ ഫൂഡ് കോംബോകൾ എപ്പോഴും വൈറലാകാറുണ്ട്. പക്ഷേ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഒരു അസാധാരണ കോംബിനേഷൻ പങ്കു വച്ചതോടെ ഷെയർ മാർക്കറ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

വാഷിങ്ടണ്‍: വെനസ്വേലയ്ക്ക് മേലുള്ള അമേരിക്കയുടെ കടന്നുകയറ്റത്തിനിടെ വെനസ്വേലയുടെ 'ആക്ടിങ് പ്രസിഡന്റ്' എന്ന് വിശേഷിപ്പിച്ച് സ്