പി സി ജോര്‍ജിന് രവി പൂജാരിയുടെ ഭീഷണി ഫോൺ കോൾ; തെളിവുമായി കേന്ദ്ര ഏജന്‍സികൾ

പി സി ജോര്‍ജിന്  രവി പൂജാരിയുടെ ഭീഷണി ഫോൺ കോൾ; തെളിവുമായി കേന്ദ്ര ഏജന്‍സികൾ
pc-george-ravi-pujari

കൊച്ചി: അ​റ​സ്റ്റി​ലാ​യ അ​ധോ​ലോ​ക കുറ്റവാളി ര​വി പൂ​ജാ​രി പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജിനെ വിളിച്ചെന്നും സെനഗലിൽ നിന്ന് നാല് ഇന്‍റര്‍നെറ്റ് കോള്‍ വന്നതായി  തെളിവ് ലഭിച്ചെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍. രവി പൂജാരി ഭീഷണിപ്പെടുത്തിയതായി പി സി ജോര്‍ജ് കഴിഞ്ഞ ദിവസം വെളിപ്പടുത്തിയിരുന്നു. തന്‍റെ ര​ണ്ടു മ​ക്ക​ളി​ൽ ഒ​രാ​ളെ​യും ത​ട്ടി​ക്ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. നീ ​പോ​ടാ റാ​സ്ക​ൽ, നി​ന്‍റെ വി​ര​ട്ട​ൽ എ​ന്‍റെ അ​ടു​ത്ത് ന​ട​ക്കി​ല്ലെ​ടാ ഇ​ഡി​യ​റ്റ് എ​ന്ന് അ​റി​യാ​വു​ന്ന ഇം​ഗ്ലീ​ഷി​ൽ താ​നും മ​റു​പ​ടി പ​റ​ഞ്ഞു വെന്നും പി സി ജോർജ് വ്യക്തമാക്കി.സംഭവത്തിന് ശേഷം മുഖ്യമന്ത്രിക്കും, പൊലീസ് മേധാവിക്കും പി സി ജോര്‍ജ് പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടന്നുവരുന്നതിനാല്‍ സംഭവം പുറത്ത് പറഞ്ഞില്ലെന്നും പി സി ജോര്‍ജ് പറയുന്നു. ന​ടി ലീ​ന മ​രി​യ പോ​ളി​ന്‍റെ ബ്യൂ​ട്ടി​പാ​ർ​ല​റി​ലെ വെ​ടി​വ​യ്പു​മാ​യി ബ​ന്ധ​പ്പെട്ട കേ​സി​ൽ ര​വി പൂ​ജാ​രി​യെ പ്ര​തി ചേ​ർ​ത്തി​ട്ടു​ണ്ട്.

Read more

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ