
20,000 രൂപയിലധികം പണമായി നല്‍കി സ്ഥലമിടപാട് നടത്തിയവരുടെ വിവരങ്ങളെടുത്തുവരികയാണ് ആദായ നികുതി വകുപ്പിന്‍റെ ഡല്‍ഹി ഡിവിഷന്‍.2015 മുതല്‍ 2018വരെ നടന്ന ഇടപാടുകളാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. ഡല്‍ഹി ഡിവിഷനിലെ 21 സബ് രജിസ്ട്രാര്‍ ഓഫീസുകള്‍വഴിയാണ് പരിശോധന. 2015 ജൂണ്‍ ഒന്നിന് നിലവില്‍വന്ന പ്രത്യക്ഷ നികുതി നിയമപ്രകാരം റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ 20,000 രൂപയ്ക്ക് മുകളിലാണെങ്കില്‍ അക്കൗണ്ട് പേയി ചെക്കോയോ ആര്‍ടിജിഎസ് വഴിയോ മറ്റ് ഇലക്ട്രോണിക് പെയ്‌മെന്‍റ് സംവിധാനങ്ങള്‍ വഴിയോ ആയിരിക്കണം. ഡൽഹിക്കകത്തുള്ളവർക്ക് മാത്രമേ ഇപ്പോൾ കുറുക്കു വീണിട്ടുള്ളൂ വൈകാതെ ഡൽഹിക്ക് പുറത്തുള്ളവർക്കും ആദായ നികുതി വകുപ്പിന്‍റെ ഈ കുരുക്ക് വീഴും.