റിയാദ്: സൗദി അറേബ്യയില്‍ കൊവിഡിനെ തുടര്‍ന്ന് റദ്ദാക്കിയ വിമാന സര്‍വീസുകളുടെ ടിക്കറ്റ് തുക തിരിച്ചു നല്‍കാന്‍ നിര്‍ദ്ദേശം. ആഭ്യന്തര വിമാന സര്‍വീസുകളിലെ ടിക്കറ്റു തുകയാണ് തിരിച്ചു നല്‍കുക. ഇത് സംബന്ധിച്ച് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി രാജ്യത്തെ ആഭ്യന്തര വിമാന കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ടിക്കറ്റ് റദ്ദാക്കേണ്ടി വന്നവര്‍ക്ക് വ്യവസ്ഥകള്‍ പ്രകാരം തുക മടക്കി നല്‍കാനാണ് തീരുമാനം.
ടിക്കറ്റ് തുകയ്ക്ക് പകരം കൂപ്പണുകളോ ടിക്കറ്റോ ലഭിച്ചവര്‍ പണം ആവശ്യപ്പെട്ടാല്‍ തിരികെ നല്‍കണമെന്നും ഏവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി. പഴയ ടിക്കറ്റുകളുടെ പുനരുപയോഗ സമയത്ത് അധിക ചാര്‍ജ് ഈടാക്കാന്‍ പാടില്ല. എന്നാല്‍ യാത്രികന്റെ സമ്മതത്തോടെ യാത്ര പുനക്രമീകരിക്കുകയാണെങ്കില്‍ നിശ്ചിത റൂട്ടിന്റെ അധിക ചാര്‍ജ് ഈടാക്കാമെന്നും അതോറിറ്റി അറിയിച്ചു.