ജിയോ ആളൊരു സംഭവം തന്നെ;50 രൂപക്ക് ഒരു ജി.ബി ഡാറ്റ

0

ഞെട്ടിക്കല്‍ എന്നൊക്കെ പറഞ്ഞാല്‍ ദാ ഇതാണ് .പറഞ്ഞു വരുന്നത് റിലയന്‍സ് ജിയോയെ പറ്റിയാണ് .ഏറ്റവും കുറഞ്ഞ നിരക്കില്‍ ടെലികോം സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കികൊണ്ട് റിലയന്‍സ് പുതിയ സംരംഭമായ ജിയോ ഫോര്‍ജി ഇന്നാണ് റിലയന്‍സ് ടെലികോം ചെയര്‍മാനായ മുകേഷ് അബാംനി അവതരിപ്പിച്ചത് .

പക്ഷെ ഇതോടെ ഇപ്പോള്‍ അടിപതറിയിരിക്കുകയാണ്  മറ്റു ടെലികോം കമ്പനികള്‍ എന്ന് പറഞ്ഞാല്‍ മതിയല്ലോ.അംബാനിയുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഭാരതി എയര്‍ടെല്‍, ഐഡിയ സെല്ലുലാര്‍, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് എന്നിവയുടെ ഓഹരികള്‍ കൂപ്പുകുത്തി.പുതിയ പാക്കേജുകള്‍ പ്രഖ്യാപിച്ചുകൊണ്ട് കമ്പനിയുടെ 42-ാം വാര്‍ഷിക അവലോകന യോഗത്തില്‍ കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനി പ്രസംഗിച്ച 45 മിനിറ്റുകള്‍ക്കുള്ളില്‍ ഭാരതി എയര്‍ടെല്ലിന്റെ ഓഹരികളില്‍ മാത്രം 12,000 കോടി രൂപയുടെ ഇടിവുണ്ടായതായാണ് റിപ്പോര്‍ട്ട്.ഐഡിയ സെല്ലുലാറിന്റെ ഓഹരികളില്‍ ഈ സമയത്തിനുള്ളില്‍ 2,800 കോടി രൂപുയുടെ മൂല്യ നഷ്ടവുമുണ്ടായി. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ (ബിഎസ്ഇ) ഭാരതി എയര്‍ടെല്ലിന്റെ ഓഹരി മൂല്യം 8.99 ശതമാനം ഇടിഞ്ഞ് 302 രൂപയിലെത്തി.

ഫോര്‍ജി ഇന്‍്റര്‍നെറ് ഡാറ്റ  ഇന്ത്യയിലെ മറ്റു മൊബൈല്‍ സേവന ദാതാക്കള്‍ക്ക് നല്‍കുന്നതിന്‍്റെ പത്തിലൊന്ന് ചാര്‍ജിനാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. ഒരു ജി.ബി അതിവേഗ ഇന്‍ര്‍നെറ്റ് ഡാറ്റ ഉപയോഗത്തിന് 50 രൂപയാണ് ഈടാക്കുക. ഒരു എം.ബി ഇന്‍ര്‍നെറ്റ് അഞ്ചുപൈസ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് 25 ശതമാനം അധിക ഡാറ്റ താരിഫ് നല്‍കും. ഇത് ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ഇന്‍ര്‍നെറ്റ് ഡാറ്റാ നിരക്കാണെന്ന് പറയുന്നു. ഇന്ത്യയിലെ മറ്റു ടെലികോം കമ്പനികളെക്കാള്‍ റിലയന്‍സിനെ ഉയര്‍ത്തുകയാണ് ജിയോയിലൂടെ  മുകേഷ് അംബാനി ലക്ഷ്യമിടുന്നത്.

ജിയോ ഉപഭോക്താക്കള്‍ക്ക് എല്ലാ വോയ്സ്കോള്‍ തികച്ചു ഫ്രീയാകും. ഇന്ത്യയിലെവിടെയും റോമിങ് നിരക്കില്ലാതെ ജിയോ സേവനം ഉപയോഗിക്കാനാവും. 3,000 രൂപക്ക് ലഭിക്കുന്ന ജിയോയുടെ ലൈഫ് ഹാന്‍ഡ്സെറ്റ് ഫോര്‍ ജി സേവനം സൗജന്യമായി നല്‍കുന്നതാണ്. സാംസങ് ഫോണുകളുടെ തിരഞ്ഞെടുത്ത മോഡലുകളിലും ജിയോ 4ജി സേവനം സൗജന്യമായി ലഭിക്കും. സെപ്തംബര്‍ അഞ്ചു മുതല്‍ ജിയോ സേവനങ്ങള്‍ ലഭ്യമാകുമെന്നും മുകേഷ് അംബാനി അറിയിച്ചു.

അതിവേഗ ഇന്‍്റര്‍നെറ്റ് ഉപയോഗം ഏറ്റവും കുറഞ്ഞ നിരക്കില്‍ നല്‍കികൊണ്ട് ഡിജിറ്റല്‍ ജീവിതത്തിനാണ് ജിയോ തുടക്കമിടുന്നത്.അഞ്ചുലക്ഷം ആക്ടിവേഷന്‍ ഒൗട്ട്ലെറ്റുകളും 10 ലക്ഷം റീചാര്‍ജ്ജ് ഒൗട്ട്ലറ്റുകളുമാണ് ജിയോ തുറക്കുന്നത്. എല്ലാ ഒൗട്ട്ലെറ്റുകളും തല്‍സമയം ഇന്ത്യയിലെമ്പാടുമുള്ള 1,072 ജിയോ ഓഫീസുകളുമായി ബന്ധപ്പെടുത്തിയിരിക്കും.ഇതോടെ നിലവിലുള്ള മറ്റു 4ജി സേവനങ്ങളെക്കാള്‍ അതിദൂരം മുന്നിലായിരിക്കും ജിയോയുടെ സ്ഥാനം.കഴിഞ്ഞ ഡിസംബറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കപ്പെട്ട ജിയോയ്ക്ക് ഇപ്പോള്‍ 15 ലക്ഷം ഉപയോക്താക്കളുണ്ട്.ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്കിടയില്‍ ചരിത്രം കുറിക്കുന്ന ജിയോ 4ജിയുടെ ഔദ്യോഗിക ലോഞ്ച് ഈ മാസം അഞ്ചിന് നടക്കുമെന്ന് മുംബൈയില്‍ നടന്ന 42-ാമത് വാര്‍ഷിക അവലോകന യോഗത്തില്‍ മുകേഷ് അംബാനി അറിയിച്ചിരുന്നു.