മഹാദുരന്തത്തിന്റെ ഓര്‍മ്മകളുമായ്....

മഹാദുരന്തത്തിന്റെ ഓര്‍മ്മകളുമായ്....
hitoshima

ജപ്പാന്‍: ലോകമഹായുദ്ധകാലത്ത് അണുബോംബ് വര്ഷിച്ചതിന്റെ എഴുപത്തിമൂന്നാം വാര്‍ഷികദിനത്തില്‍ ആ മഹാദുരന്തത്തിന്‍റെ നടുക്കുന്ന ഓര്‍മകളുമായി ഹിരോഷിമ നഗരത്തില്‍ പതിനായിരങ്ങള്‍ ഒത്തുചേര്‍ന്നു. അവിടത്തെ പീസ്‌ മെമ്മോറിയല്‍ പാര്‍ക്കില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ മേയര്‍ കസൂമി മത്സൂയി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ യും സന്നിഹിതനായിരുന്നു.


1945 ആഗസ്ത് 6ന് അമേരിക്ക ഹിരോഷിമയില്‍ നടത്തിയ ആദ്യ അണുബോംബ് ആക്രമണത്തില്‍ ഏകദേശം 140000 പേര്ക്കും തുടര്ന്ന് നാഗസാക്കിയില്‍ 70000 പേര്ക്കും ജീവഹാനി സംഭവിച്ചിരുന്നു.


വര്ത്ച്മാനകാലത്തെ സംഭവവികാസങ്ങള്‍ അടിവരയിട്ടു സംസാരിച്ച മേയര്‍ അണ്വായുധ വിമുക്തലോകം ആഗോളജനതയുടെ സ്വപ്നമാണെന്നും അതിനായി ജപ്പാന്‍ എക്കാലവും പ്രയത്നിക്കുമെന്നും പറഞ്ഞു. ജപ്പാന്‍ എന്നും അണ്വായുധങ്ങള്‍ക്ക് എതിരായിരുന്നുവെന്നും അത് ഇനിയും തുടരുമെന്നും പ്രധാനമന്ത്രി ഷിന്‍സോ അബെ തന്റെന പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു