രാംദേവിനെതിരേ ഡൽഹി ഹൈക്കോടതി; അലോപ്പതിക്കെതിരായ പരാമർശങ്ങൾ 3 ദിവസത്തിനകം പിൻവലിക്കണം

Share

ന്യൂഡൽഹി: യോഗ ആചാര്യൻ രാംദേവിനെതിരേ ഡൽഹി ഹൈക്കോടതിയുടെ വിധി. അലോപ്പതിക്കെതിരേ രാം ദേവ് സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പരാമർശങ്ങൾ മൂന്നു ദിവസത്തിനകം നീക്കം ചെയ്യണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്. കൊവിഡ്-19 ഭേദമാക്കാൻ കൊറോണിൽ ഉപയോഗിക്കാൻ നിർദേശിച്ചു കൊണ്ടുള്ള പരാമർശങ്ങളും നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ജസ്റ്റിസ് അനുപ് ജയ്റാം ബംഭാനിയാണ് ഡോക്റ്റർമാരുടെ വിവിധ സംഘടനകൾ നൽകിയ ഹർജികൾ പരിഗണിച്ചു കൊണ്ട് ഉത്തരവിട്ടിരിക്കുന്നത്. രാം ദേവിനും അദ്ദേഹത്തിന്‍റെ കൂട്ടാളി ആചാര്യ ബാലകൃഷ്ണനും പതഞ്ജലി ആയുർവേദയ്ക്കും എതിരായാണ് ഡോക്റ്റർമാരുടെ സംഘടനകൾ ഹർജി നൽകിയിരുന്നത്.

കൊറോണിലിന് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുള്ള ലൈസൻസ് മാത്രമാണ് നൽകിയിരുന്നതെങ്കിലും കൊറോണ ഭേദമാക്കാം എന്നാണ് സമൂഹമാധ്യമങ്ങളിലൂടെ രാംദേവ് അവകാശപ്പെട്ടിരുന്നത്.

അലോപ്പതിക്കെതിരേ രാംദേവ് നടത്തിയ പരാമർശങ്ങൾ ജനങ്ങളെ ചികിത്സ നേടുന്നതിൽ നിന്ന് തടഞ്ഞുവെന്നും ഹർജികളിൽ ആരോപിച്ചിരുന്നു. 2021 ൽ നൽകിയ ഹർജിയിൽ 2021 ഒക്റ്റോബറിൽ ഹൈക്കോടതി രാംദേവിന് സമൻസ് അയച്ചിരുന്നു.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ