എല്ലാ വർഷത്തേയും പോലെ, കലാ സിംഗപ്പൂർ ഇക്കുറിയും വിദ്യാരംഭം നടത്തുന്നു. പ്രശസ്ത സാഹിത്യകാരൻ ശ്രീ ബെന്യാമിൻ ആണ് ഈ വർഷം വിദ്യാരംഭത്തിനായി ഗുരു സ്ഥാനത്ത് എത്തുന്നത്. ഒക്ടോബർ 13 ഞായറാഴ്ചയാണ് ഈ വർഷം വിദ്യാരംഭം.
ഒരു കുട്ടിയുടെ ജീവിതത്തിലെ സുപ്രധാന നാഴികക്കല്ലാണ് അറിവിന്റെ ലോകത്തേക്കുള്ള ആദ്യ ചുവടു വെയ്പ്പ്. സിംഗപ്പൂരിലെ കുരുന്നുകൾക്ക് അറിവിന്റെ ആദ്യക്ഷരം കുറിക്കാൻ ഒരവസരം ഒരുക്കണം എന്നുള്ള ഉദ്യമത്തോടെയാണ് കലാ സിംഗപ്പൂർ വിദ്യാരംഭം നടത്താനുള്ള ശ്രമങ്ങൾ തുടങ്ങിയത്. എല്ലാ വർഷവും കലാ സാംസ്കാരിക രംഗത്തെ ആദരണീയരായ വ്യക്തികളാണ് ഈ ഒരു ചടങ്ങിനായി എത്തിച്ചേർന്നിട്ടുള്ളത്. ഹാസ്യ കവിയായിരുന്ന മൺമറഞ്ഞ ശ്രീ ചെമ്മനം ചാക്കോയിൽ തുടങ്ങി പ്രശസ്ത സംഗീതജ്ഞനായ ശ്രീ കാവാലം ശ്രീകുമാർ മുതലായ ഗുരുക്കന്മാർ കഴിഞ്ഞ വർഷം വരെയും കലാ സിംഗപ്പൂരിന്റെ നേതൃത്വത്തിൽ വിദ്യാരംഭത്തിനായി ഇവിടെ എത്തിയിരുന്നു.
വിദ്യാരംഭത്തിൽ തങ്ങളുടെ കുട്ടികളെ പങ്കെടുക്കാൻ താത്പര്യമുള്ള മാതാപിതാക്കൾ താഴേ കാണുന്ന ഫോം പൂരിപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 82004085, 96876801 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Register here
Vidyarambam 2024
Event Timing: 13th October 2024, 07.30 am – 10.30 am
Venue: 148, 2nd Floor, Race Course Road, Beside Ayush Ayurvedic Center
Kalaa Singapore is once again hosting its annual Vidyarambham ceremony, a cherished tradition, this year with the distinguished presence of renowned writer Shri Benyamin as the honored Guru. The event will take place on Sunday, October 13, and is expected to draw participants eager to take part in this cultural and educational initiation. Shri Benyamin’s involvement adds a special significance to this year’s ceremony, making it an occasion not to be missed.