ഭീതിയുടെ റിപ്പബ്ലിക് ആണ് ഇന്നത്തെ ഇന്ത്യ....

Share



രാജ്യം മറ്റൊരു റിപ്പബ്ലിക് ദിനം ആചരിക്കുകയാണ്.ഭരണഘടനയുടെ ജനാധിപത്യവും മതനിരപേക്ഷതയും  ഭരണാഘടന സ്ഥാപനങ്ങളും  അട്ടിമറിക്കപ്പെടുമ്പോൾ   രാജ്യം ഭീതിയിലൂടെയാണ് കടന്നുപോകുന്നത്. ലോകത്തിലെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടനയാണ് ഇന്ത്യയുടെ. 1949 നവംബർ 26ന് ഭരണഘടനാ നിർമാണ സമിതി ഭരണഘടനയ്ക്ക് അംഗീകാരം നൽകിയ ദിവസത്തിന്റെ ഓർമയിൽ എല്ലാ വർഷവും നവംബർ 26 ഭരണഘടനാ ദിവസമായി ആചരിക്കുന്നു.
ഈ കാലയളവിൽ ഇന്ത്യയിൽ നടക്കുന്ന പ്രശ്നങ്ങൾ എടുത്തു പരിശോധന നടത്തിയാൽ ഇന്ത്യ ഒരിക്കലും ഒരു ജനാധിപത്യ രാജ്യമാണോ എന്ന ചോദ്യം ഉയർന്നുവരും.


ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും ഇല്ലാതായിമാറുന്നു.
ഭീതിയുടെ   കാലമാണ് റിപ്പബ്ലിക്  ദിനത്തിലും ജനമനസ്സുകളിൽ രാഷ്ട്രീയത്തിൽ ഭരണം നിലനിർത്താൻ ഇന്ത്യയിലെ ജനങ്ങളെ രണ്ടായിമാറ്റുന്ന നിലപാടുകൾ എതിർത്തില്ലക്കിൽ ഇന്ത്യ എന്ന ജനാധിപത്യ രാജ്യം ഒരു മത രാഷ്ട്രമായി മാറും.
മണിപ്പൂർ കലാപവും ഒഴിവാകാവുന്ന ഒന്നായിരുന്നു രാഷ്ട്രീയം കളിക്കാൻ ജനങ്ങളെ ഉപയോഗിക്കരുത്. എല്ലാവർക്കും ജീവിക്കാൻ വേണ്ടിയാണ് ഇന്ത്യൻ ഭരണഘടന ഉണ്ടായത് അതിനെ പോലും ആട്ടിമറിക്കുന്ന നിലപാട് തെറ്റാണ് അടുത്ത ജനുവരി 26 ന് ഈ ഭരണാഘടന ഉണ്ടാകുമോ.. എന്ന ഭിതിയും നിലനിൽക്കുന്നു.

ഭരണാഘടനയാണ് രാഷ്ട്രീയം അല്ലാതെ 5 വർഷം ഭരിക്കുന്ന  പാർട്ടികൾ അല്ല രാഷ്ട്രീയം. ഇന്ത്യ ഒരു മതനിരപേക്ഷ രാജ്യമാണ്. രാഷ്ട്രീയം താല്പര്യങ്ങൾ കൊണ്ട് രാജ്യത്തിന്റെ 75 വർഷങ്ങൾ പിന്നിട്ട ഭരണഘടന തിരുത്തരുത്. സ്വന്തം നിലപാട് തെറ്റുബോൾ പലതും മാറ്റണം എന്ന രീതിയിൽ ജനങ്ങളെയും മാറ്റണമെന്ന് തോന്നിയാൽ ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാത്രമായി മാറും.

Read more

അർജന്റീന ക്വാർട്ടർ ഫൈനലിൽ; ഈജിപ്തിനെ തകർത്ത് മെസ്സിയും സംഘവും മുന്നോട്ട്

അർജന്റീന ക്വാർട്ടർ ഫൈനലിൽ; ഈജിപ്തിനെ തകർത്ത് മെസ്സിയും സംഘവും മുന്നോട്ട്

അറ്റ്ലാന്റ (യു.എസ്.എ): ഫിഫ ലോകകപ്പ് 2026-ലെ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഈജിപ്തിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് നിലവിലെ ചാമ്

കനലായി അവശേഷിച്ച സുവർണ്ണ സ്വപ്നം; ലോകകിരീടമില്ലാതെ സിആർ7 മടങ്ങുമ്പോൾ...

കനലായി അവശേഷിച്ച സുവർണ്ണ സ്വപ്നം; ലോകകിരീടമില്ലാതെ സിആർ7 മടങ്ങുമ്പോൾ...

ലോക ഫുട്ബോളിന്റെ ചരിത്രപുസ്തകത്തിൽ സമാനതകളില്ലാത്ത വിജയഗാഥകൾ എഴുതിച്ചേർത്ത പോരാളിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അഞ്ച് ബാലൺ ഡി

പിൻവാങ്ങാത്ത പോരാളി, പകരക്കാരനില്ലാത്ത രാജാവ്; കാൽപന്തിന്റെ ഹൃദയമിടിപ്പായി മാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ

പിൻവാങ്ങാത്ത പോരാളി, പകരക്കാരനില്ലാത്ത രാജാവ്; കാൽപന്തിന്റെ ഹൃദയമിടിപ്പായി മാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ

അവൻ കളിക്കളത്തിലേക്ക് നടന്നു വരുമ്പോൾ സ്റ്റേഡിയങ്ങൾ കടലായി ഇരമ്പും. ചോര തിളയ്ക്കുന്ന യൗവനത്തിന്റെ പ്രൗഢിയിൽ നിന്നും ഒരു കളിക്കാരന്