എയര്‍ ഇന്ത്യ എക്സ്പ്രസ് കണ്ണൂര്‍/തിരുവനന്തപുരം-കൊച്ചി-സിംഗപ്പൂര്‍ സര്‍വീസിനായി ആവശ്യം

0

സിംഗപ്പൂര്‍ : എയര്‍ ഇന്ത്യ എക്സ്പ്രസ് കൊച്ചി-സിംഗപ്പൂര്‍ നേരിട്ടുള്ള സര്‍വീസ് വേണമെന്ന ആവശ്യവുമായി യാത്രക്കാരുടെ ഓണ്‍ലൈന്‍ പ്രചാരണം ആരംഭിച്ചു. നിലവില്‍ സ്കൂട്ട് സര്‍വീസ് അവസാനിപ്പിച്ചതോടെ വര്‍ദ്ധിച്ച നിരക്കില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ യാത്ര ചെയ്യേണ്ട സാഹചര്യം പ്രവാസികളിലും വിനോദസഞ്ചാരികളുടെ ഇടയിലും ഉണ്ടായിരിക്കുകയാണ്. കൂടാതെ നിലവിലെ ബാംഗ്ലൂര്‍ , മധുര വഴിയുള്ള കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം സര്‍വീസ് അവസാനിപ്പിക്കുനതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പ്രവാസി എക്സ്പ്രസിന് ലഭിച്ചു.

ആഴ്ചയില്‍ 4 ദിവസം തിരുവനന്തപുരം-കൊച്ചി-സിംഗപ്പൂര്‍ , അല്ലെങ്കില്‍ കണ്ണൂര്‍ -കൊച്ചി-തിരുവനന്തപുരം സര്‍വീസ് വലിയ ലാഭത്തില്‍ നടത്താമെന്നാണ് യാത്രക്കാരുടെ വാദം.മലബാര്‍ മേഘലയില്‍ നിന്ന് നേരിട്ട് സര്‍വീസുകള്‍ ഇല്ലാത്തത് കൂടുതല്‍ ഗുണം ചെയ്യും .കൂടാതെ കൊച്ചിയില്‍ നിന്ന് സിംഗപ്പൂരിലേക്ക് ബജറ്റ് എയര്‍ലൈന്‍സ് ഇല്ലാത്തത് യാത്രക്കാരെ കൂടുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിതമാക്കും. ഇപ്പോഴുള്ള പകല്‍ സമയത്തെ യാത്ര രാത്രിയിലേക്ക്‌ മാറ്റുന്നതും പരിഗണിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട് .

എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ , കൊച്ചി എയര്‍പോര്‍ട്ട് എന്നിവര്‍ക്കാണ് ഓണ്‍ലൈന്‍ നിവേദനം നല്‍കിയിരിക്കുന്നത് . വര്‍ധിച്ചുവരുന്ന ഓസ്ട്രേലിയ , ന്യൂസീലണ്ട് യാത്രക്കാര്‍ക്കും സിംഗപ്പൂര്‍ വഴി എയര്‍ ഇന്ത്യ എക്സ്പ്രസ് ഉപയോഗപ്പെടുത്താവുന്നതാണ് .കുറഞ്ഞ നിരക്കും , ബാഗേജ് , ഭക്ഷണം എന്നീ സൌകര്യങ്ങളും യാത്രക്കാരെ എയര്‍ ഇന്ത്യ എക്സ്പ്രസിലേക്ക് ആകര്‍ഷിക്കുമെന്ന് വിലയിരുത്തപ്പെടുന്നു .

ഓണ്‍ലൈന്‍ പെറ്റീഷന്‍ സൈന്‍ ചെയ്യാനായി – https://www.change.org/Kochi-Singapore