സംസ്ഥാനത്തെ IAS തലപ്പത്ത് മാറ്റം; ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പിൽ നിന്ന് മാറ്റി,വിവിധ ജില്ലകളിൽ പുതിയ കളക്ടർമാർ

Share
സംസ്ഥാനത്തെ IAS തലപ്പത്ത് മാറ്റം; ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പിൽ നിന്ന് മാറ്റി,വിവിധ ജില്ലകളിൽ പുതിയ കളക്ടർമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം.ശ്രീറാം വെങ്കിട്ടരാമനെ കൃഷിവകുപ്പിൽ നിന്ന് മാറ്റി വനംവകുപ്പ് ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു. കശുവണ്ടി വികസന വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ അധികചുമതലയും നൽകി.അരുൺ കെ വിജയൻ പൊതുവിദ്യാഭ്യാസ ഡയറക്ടറാകും.

ഡോ. രേണു രാജ് ഐഎഎസിന് നാഷണൽ ഹെൽത്ത് മെഡിസിന്റെ അധിക ചുമതല നൽകി. നിലവിൽ തിരുവനന്തപുരം ജില്ലാ കളക്ടറായ അനുകുമാരി ജിഎസ്ടി കമ്മീഷണറാകും. സ്നേഹിൽ കുമാർ സിംഗിന് വ്യവസായ വകുപ്പിലേക്കാണ് മാറ്റം, KSIDC എം ഡിയുടെ അധിക ചുമതലയും നൽകും. ശ്രീധന്യ സുരേഷ് കാസർഗോഡ് ജില്ലാ കളക്ടർ. തിരുവനന്തപുരം സബ് കളക്ടറായ ആൽഫ്രഡ് ഒവി മിഷൻ സമുദ്ര നോഡൽ ഓഫീസർ.അഞ്ചു കെ എസ് തിരുവനന്തപുരം കളക്ടർ.കൃഷി വകുപ്പിലേക്കാണ് അർജുൻ പാണ്ഡ്യന്റെ മാറ്റം.

തൃശൂർ കളക്ടർ ശിഖ സുരേന്ദ്രന് കിലയുടെ (KILA) അധിക ചുമതല നൽകി. ദിലീപ് കെ ശബരിമല എഡിഎം.

Read more

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു

തിരുവനന്തപുരം: ശബരിമല തീർഥാടനത്തിന് മുന്നോടിയായി അരവണ നിർമാണ പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയി

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’: പതിവ് പൊലീസ് ഇൻവെസ്റ്റിഗേഷൻ ഫോർമുലകളിൽ നിന്ന് മാറി സീറ്റ് എഡ്ജ് ത്രില്ലർ

പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’: പതിവ് പൊലീസ് ഇൻവെസ്റ്റിഗേഷൻ ഫോർമുലകളിൽ നിന്ന് മാറി സീറ്റ് എഡ്ജ് ത്രില്ലർ

പതിവ് പൊലീസ് ഇൻവെസ്റ്റിഗേഷൻ ഫോർമുലകളിൽ നിന്ന് വ്യത്യസ്തമായി, തുടക്കം മുതൽ ഒടുക്കം വരെ ആകാംഷ നിലനിർത്തുന്ന ത്രില്ലർ അനുഭവവുമായി ‘പ്രഥമ

റഷ്യ സന്ദർശിക്കാൻ നരേന്ദ്ര മോദിയെ ക്ഷണിച്ച് വ്ലാദിമിർ പുടിൻ; ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി

റഷ്യ സന്ദർശിക്കാൻ നരേന്ദ്ര മോദിയെ ക്ഷണിച്ച് വ്ലാദിമിർ പുടിൻ; ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി

ഡൽഹി: റഷ്യ സന്ദർശിക്കാൻ നരേന്ദ്ര മോദിയെ ക്ഷണിച്ച് വ്ലാദിമിർ പുടിൻ. ഇരുപത്തിനാലാം ഇന്ത്യ റഷ്യ വാർഷിക ഉച്ചകോടിയിലേക്കാണ് ക്ഷണം