റിമേ,നിനക്ക് അത്രയൊക്കെ മതിയെടി; റിമ കല്ലിങ്കലിനെ ‘വറുത്ത മീന്‍ ഫെമിന്സ്റ്റ്’ ആക്കി വീണ്ടും സൈബര്‍ ആക്രമണം

1

റിമ കല്ലിങ്കലിനെ ‘വറുത്ത മീന്‍ ഫെമിന്സ്റ്റ്’ ആക്കി വീണ്ടും സൈബര്‍ ആക്രമണം. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ടെഡ്എക്സ് ടോക്ക്സില്‍ സംസാരിക്കവെയാണ് മലയാള സിനിമാ മേഖല എങ്ങനെയാണ് സ്ത്രീകളോട് പെരുമാറുന്നതെന്ന് കഴിഞ്ഞ ദിവസം റിമ തുറന്നു പറഞ്ഞത്.

ഇത് കൊള്ളേണ്ടയിടത് കൊണ്ടെന്നു തോന്നുന്നു. വീണ്ടും ഒരു സൈബര്‍ ആക്രമണമാണ് നടിക്കെതിരെ നടക്കുന്നത്. പുലിമുരുകനെ പരോക്ഷമായി വിമര്‍ശിച്ചും അതേ പരിപാടിയില്‍ റിമ പ്രസംഗിച്ചിരുന്നു. ഇതാണ് ലൈബര്‍ ഞരമ്പ് രോഗികളെ ചൊടിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ പണംവാരിപടത്തില്‍ ആകെയുള്ളത് നാല് സ്ത്രീകഥാപാത്രങ്ങളാണ്. വഴക്കാളിയായ ഒരു ഭാര്യ, നായകനെ വശീകരിക്കാന്‍ മാത്രം സ്‌ക്രീനിലെത്തുന്ന ഒരു സെക്സ് സൈറന്‍, തെറി വിളിക്കാന്‍ മാത്രം വായ തുറക്കുന്ന ഒരു അമ്മായിഅമ്മ, പെറ്റ്കൂട്ടുന്ന മറ്റൊരു അമ്മ ഇവരാണ് ആ ചിത്രത്തിലെ നാല് സ്ത്രീകഥാപാത്രങ്ങളെന്നുമായിരുന്നു പുലിമുരുകനെ പരോക്ഷമായി വിമര്‍ശിച്ച് റിമ പറഞ്ഞിരുന്നത്.

ഒരു വറുത്ത മീന്‍ കഷ്ണം എന്നെ ഫെമിനിസ്റ്റ് ആക്കിയെന്നു റിമ പറയുമ്പോള്‍ അത് കൊള്ളുന്നത്‌ മലയാളിയുടെ ഉള്ളിലെ മേല്‍ക്കൊയ്മയ്ക്കാണ്. കേട്ടാല്‍ അഇറയ്ക്കുന്ന ഭാഷയിലുള്ള കമന്റുകളാണ് റിമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളുടെ കമന്റായി വന്നിരിക്കുന്നത്. മലയാള സിനിമയിലേക്ക് 150 ഓളം പുതുമുഖ നടിമാര്‍ അവതരിപ്പിക്കപ്പെടുമ്പോഴും പത്തോ അതില്‍ താഴെയോ നായകന്മാരാലാണ് ഈ ഇന്‍ഡസ്ട്രി ഭരിക്കപ്പെടുന്നതെന്ന് റിമ കുറ്റപ്പെടുത്തി. ഇന്ത്യയില്‍ വെച്ച് ഏറ്റവും മികച്ച സെക്സ് റേഷ്യോ ഉള്ള സംസ്ഥാനമായിട്ടും സിനിമയിലെ സെക്സ് റേഷ്യോ 1:30 ആണ്. സഹപ്രവര്‍ത്തക ലൈംഗിക ആക്രമണത്തിന് ഇരയായപ്പോള്‍ അമ്മ പ്രസിഡന്റ് പറഞ്ഞത് അത് കഴിഞ്ഞുപോയ കാര്യമാണെന്നും റിമ കുറ്റപ്പെടുത്തിയിരുന്നു. സെറ്റിലെ ഫര്‍ണ്ണിച്ചറുകള്‍ക്ക് തുല്യമായാണ് സിനിമക്കാര്‍ സ്ത്രീകളെ പരിഗണിക്കുന്നതെന്നും റിമ പറഞ്ഞിരുന്നു.