ഋഷഭ് പന്തിന്റെ കാർ ഡിവൈഡറിൽ ഇടിച്ച് തീപിടിച്ചു; താരത്തിന് പരുക്ക്

Share

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന് വാഹനാപകടത്തിൽ പരുക്ക്. ഉത്തരാഖണ്ഡിൽനിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ താരം സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ചു കയറി തീ പിടിക്കുകയായിരുന്നു.

താരം തന്നെയാണ് അപകടം നടക്കുന്ന സമയത്തു വാഹനമോടിച്ചിരുന്നതെന്നാണു പ്രാഥമികമായ വിവരം. ഉത്തരാഖണ്ഡിലെ റൂർക്കിക്കു സമീപത്തുവച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിനു തീപിടിച്ചതിനു പിന്നാലെ ഗ്ലാസ് തകര്‍ത്താണു താരം പുറത്തിറങ്ങിയത്.

അപകടം നടക്കുമ്പോൾ പന്തു മാത്രമേ കാറിലുണ്ടായിരുന്നുള്ളൂവെന്ന് ഉത്തരാഖണ്ഡ് പൊലീസ് ഡയറക്ടർ ജനറൽ അശോക് കുമാർ പ്രതികരിച്ചു. താരത്തിന് തലയ്ക്കും കാൽമുട്ടിനും കണങ്കാലിനുമാണു പരുക്കുള്ളത്. കാലിൽ പൊട്ടലുണ്ടായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഡെറാഡൂണിലെ ആശുപത്രിയിലേക്കു താരത്തെ മാറ്റിയിട്ടുണ്ട്.

Read more

വെനസ്വേലയിലെ ഇരട്ട ഭൂചലനം; തകര്‍ന്നടിഞ്ഞത് 58,870 കെട്ടിടങ്ങളെന്ന് നാസയുടെ ഉപഗ്രഹ ഡാറ്റ

വെനസ്വേലയിലെ ഇരട്ട ഭൂചലനം; തകര്‍ന്നടിഞ്ഞത് 58,870 കെട്ടിടങ്ങളെന്ന് നാസയുടെ ഉപഗ്രഹ ഡാറ്റ

കാരക്കാസ്: കഴിഞ്ഞാഴ്ച വെനസ്വേലയെ പിടിച്ചുലച്ച ഇരട്ട ഭൂചലനത്തില്‍ തകര്‍ന്നത് 58,000ലധികം കെട്ടിടങ്ങള്‍. യുഎസ് സ്‌പേസ് ഏജന്‍സിയായ നാസ പുറത്തു

ട്രംപിന് തിരിച്ചടി: ജന്മാവാകാശ പൗരത്വം നിർത്തിലാക്കാനുള്ള ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീംകോടതി

ട്രംപിന് തിരിച്ചടി: ജന്മാവാകാശ പൗരത്വം നിർത്തിലാക്കാനുള്ള ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീംകോടതി

വാഷിംഗ്ടൺ: അമേരിക്കൻ പൗരത്വം ജൻമാവകാശമല്ലെന്ന പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. അമേരിക്കയിൽ ജനിക്കുന്നവർക്ക്

കോച്ചിം​ഗ് സെന്ററുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം; ദേശീയ നിയമം വരും, അധ്യാപക യോ​ഗ്യതയും വിജയനിരക്കും വെളിപ്പെടുത്തണം

കോച്ചിം​ഗ് സെന്ററുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം; ദേശീയ നിയമം വരും, അധ്യാപക യോ​ഗ്യതയും വിജയനിരക്കും വെളിപ്പെടുത്തണം

ഡൽഹി : ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് വിവാദം ഉയർന്ന പശ്ചാത്തലത്തിൽ കോച്ചിംഗ് സെന്റുകളെ നിയന്ത്രിക്കാനുള്ള നിർണ്ണായക നീക്കവുമായി കേ