റോബിൻ ബസിന് ഇന്നും പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്

റോബിൻ ബസിന് ഇന്നും പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. പെർമിറ്റ് ലംഘനം ചൂണ്ടികാട്ടി തൊടുപുഴ കരിങ്കുന്നത്ത് നടന്ന പരിശോധയിലാണ് പിഴ ചുമത്തിയത്. 7500 രൂപ പിഴയടക്കേണ്ട നിയമലംഘനമാണെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. തൊടുപുഴയിൽ നാളെയും പരിശോധനയുണ്ടാവുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

മോട്ടോർ വാഹന വകുപ്പുമായി ഏറ്റമുട്ടൽ പ്രഖ്യാപിച്ച് ശ്രദ്ധ നേടിയ റോബിൻ ബസ് ഇന്നലെ കോയമ്പത്തൂരിലേക്കുള്ള സർവീസ് തുടങ്ങിയശേഷം നാലു തവണയാണ് എംവിഡി തടഞ്ഞത്. കേരളത്തിൽ 37,000 രൂപയും തമിഴ്‌നാട്ടിൽ 70,410 രൂപയും പിഴ ലഭിച്ചിരുന്നു. നിയമപോരാട്ടത്തിന് തയ്യാറാണെന്നും ഹൈക്കോടതി പിഴയീടാക്കിയാൽ മാത്രമേ പിഴ ഒടുക്കുവുള്ളൂവെന്നുമാണ് ഉടമ ഗിരീഷിന്റെ നിലപാട്.

Read more

ജന്തർ മന്തർ പ്രതിഷേധം; സിജെപി നേതാക്കൾ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായി

ജന്തർ മന്തർ പ്രതിഷേധം; സിജെപി നേതാക്കൾ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായി

ന‍്യൂഡൽഹി: 7 ദിവസത്തെ ജുഡീഷ‍്യൽ കസ്റ്റഡിയിൽ നിന്നും മോചിതരായി ആഴ്ചകൾക്ക് ശേഷം കോക്രോച്ച് ജനതാ പാർട്ടി നേതാക്കളായ സൗരവ് ദാസും അശുതോഷ് റങ്

ഇന്‍സ്റ്റഗ്രാം ഫീഡില്‍  ഇന്ത്യയ്ക്കായി പ്രത്യേകം പരിഷ്കരം കൊണ്ടുവന്നതായി മെറ്റ

ഇന്‍സ്റ്റഗ്രാം ഫീഡില്‍ ഇന്ത്യയ്ക്കായി പ്രത്യേകം പരിഷ്കരം കൊണ്ടുവന്നതായി മെറ്റ

ഇന്ത്യയിലെ ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് അശ്ലീലവും, ലൈംഗിക ചുവയുള്ളതും, അക്രമാസക്തവുമായ കണ്ടന്‍റുകള്‍ കുറയ്ക്കുന്നതിനായി തങ്ങളുടെ സംവിധാനങ്