മ്യാന്മറിലെ റോഹിങ്ക്യന്‍ മുസ്ലിംകള്‍ക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് മലേഷ്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു. ബംഗ്ലാദേശ്, മലേഷ്യ, ഇന്തോനേഷ്യ, തായ്ലന്‍ഡ് എന്നീരാജ്യങ്ങള്‍ക്ക് പുറമെ ക്വാലാലംപുര്‍, ജകാര്‍ത്ത, ബാങ്കോക് എന്നിവിടങ്ങളിലും പ്രതിഷേധറാലികളും പ്രതിഷേധ പ്രകടനങ്ങളും നടന്നു.
ഈ വംശീയ ഉന്മൂലനത്തെ അപലപിച്ച് മലേഷ്യന്‍ കാബിനറ്റ് പ്രത്യേക പ്രസ്താവനയും പുറത്തിറക്കി. ഈ വിഷയത്തില്‍ മലേഷ്യന്‍ അംബാസഡര്‍ ഓങ്സാന്‍ സൂചിയടക്കമുള്ള നേതാക്കളെ കാണുമെന്നും വിദേശകാര്യ മന്ത്രി അനിഫ അമാന്‍ അറിയിച്ചു. ധാക്കയിലെ ബൈത്തുല്‍ മുഹര്‍റം പള്ളിക്ക് സമീപവും, ജകാര്‍ത്തയില്‍ മ്യാന്മര്‍ എംബസിക്കു സമീപവുമാണ് പ്രതിഷേധ പ്രകടനം നടന്നത്.