മുംബൈ: ടി20 ക്രിക്കറ്റില്‍ 500 സിക്സറുകള്‍ നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമായി രോഹിത് ശര്‍മ. ഞായറാഴ്ച ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ മത്സരത്തിലാണ് രോഹിത് ചരിത്ര നേട്ടത്തിലെത്തിയത്. മത്സരത്തില്‍ രവീന്ദ്ര ജഡേജ എറിഞ്ഞ 11-ാമത്തെ ഓവറിലാണ് രോഹിത് 500 സിക്സറുകള്‍ എന്ന നേട്ടം ആഘോഷിച്ചത്.
ലോകക്രിക്കറ്റില്‍ 500 സിക്സുകള്‍ എന്ന നേട്ടം കൊയ്യുന്ന അഞ്ചാമത്തെ താരമാണ് രോഹിത്. ടി20യില്‍ 1056 സിക്സറുകള്‍ പറത്തി ക്രിസ് ഗെയ്ല്‍ ബഹുദൂരം മുന്നിലാണ്. കീറോണ്‍ പൊള്ളാര്‍ഡ്(860), ആന്ദ്രെ റസല്‍(678), കോളിണ്‍ മണ്‍റോ(548) എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തയിവര്‍.
ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ സെഞ്ച്വറി നേടിയിട്ടും മുംബൈക്ക് ജയം സമ്മാനിക്കാനായില്ലെങ്കിലും റണ്‍വേട്ടയില്‍ ടോപ് ഫൈവിലെത്തി രോഹിത് ശര്‍മ. മത്സരത്തില്‍ 105 റണ്‍സുമായി പുറത്താകാതെ നിന്ന രോഹിത് ആറ് കളികളില്‍ 261 റണ്‍സുമായാണ് റണ്‍വേട്ടക്കാരില്‍ നാലാമത് എത്തിയത്. വിരാട് കോലിയാണ് മുന്നില്‍.