കൊമ്പനാനയുടെ ഉദരത്തിൽ കുട്ടി: രോഹിത്ത് ശർമ്മയ്ക്ക് ‘ട്രോൾ മഴ'; വൈറലായി പോസ്റ്റ്

Share

പാലക്കാട് ഗർഭിണിയായ കാട്ടാന ഭക്ഷണത്തിലൊളിപ്പിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തിൽ വിമർശനവുമായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയ്‌ക്കെതിരെ ‘ട്രോളുകളുടെ പെരുമഴ.

ആനയോട് മനുഷ്യൻ കാട്ടിയ ക്രൂരതയെ വിമർശിച്ച് എഴുതിയ കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്ത ചിത്രമാണ് രോഹിത്തിന് ‘ട്രോൾ മഴ' കിട്ടാനിടയായത്. ആന ഗർഭിണിയാണെന്ന് കാണിക്കാൻ ഉദരത്തിനുള്ളിൽ ആനക്കുട്ടിയുടെ ചിത്രമൊക്കെ വരച്ചെങ്കിലും ഒരുകാര്യം താരം ശ്രദ്ധിച്ചില്ല. ചിത്രം കൊമ്പനാനയുടേതായിരുന്നു.പിന്നെ പറയണോ പൂരം …ട്രോളുകളുടെ പെരുമഴ തന്നെയിരുന്നു.

https://www.instagram.com/p/CBAOZkMhflD/?utm_source=ig_web_copy_link

മുന്‍ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൻ ഉൾപ്പെടെയുള്ളവർ രോഹിത്തിന്റെ പോസ്റ്റിന് ചുവടെ കമന്റിട്ടിട്ടുണ്ട്. ഇക്കൂട്ടത്തിലാണ് ചിത്രത്തിലെ പാളിച്ച ചൂണ്ടിക്കാട്ടിയുള്ള കമന്റുകളുമുള്ളത്. അതേസമയം, ആഫ്രിക്കൻ ആനകളിൽ പിടിയാനകൾക്കും കൊമ്പുണ്ടെന്നും രോഹിത് പോസ്റ്റ് ചെയ്തിരിക്കുന്നത് ആഫ്രിക്കൻ ആനയുടെ ചിത്രമാണെന്നുമുള്ള ന്യായീകരണങ്ങളുമുണ്ട്. എന്തായാലും ഇതുവരെ രോഹിത് ചിത്രം പിൻവലിച്ചിട്ടില്ല.

Read more

വാൾ സ്ട്രീറ്റ് ജേർണലിന്റെ അന്വേഷണ പരമ്പര 'ദ ഫേസ്ബുക്ക് ഫയൽസ്' സിനിമയാകുന്നു; 'ദ സോഷ്യൽ റെക്കണിങ്' രണ്ടാം ട്രെയ്‌ലർ പുറത്ത്

വാൾ സ്ട്രീറ്റ് ജേർണലിന്റെ അന്വേഷണ പരമ്പര 'ദ ഫേസ്ബുക്ക് ഫയൽസ്' സിനിമയാകുന്നു; 'ദ സോഷ്യൽ റെക്കണിങ്' രണ്ടാം ട്രെയ്‌ലർ പുറത്ത്

പ്രശസ്ത ഹോളിവുഡ് തിരക്കഥാകൃത്തും അക്കാദമി അവാർഡ് ജേതാവുമായ ആരോൺ സോർക്കിൻ ഒരുക്കുന്ന 'ദ സോഷ്യൽ റെക്കണിങ്' എന്ന ചിത്രത്തി

സുകുമാര കുറുപ്പ് ബ്രൂണെയിൽ ഇല്ല; പുറത്തുവന്ന പാസ്പോര്‍ട്ട് രേഖകള്‍ കുറുപ്പിൻ്റേതല്ലെന്ന് സ്ഥിരീകരിച്ച് സ്പെഷ്യൽ ബ്രാഞ്ച്

സുകുമാര കുറുപ്പ് ബ്രൂണെയിൽ ഇല്ല; പുറത്തുവന്ന പാസ്പോര്‍ട്ട് രേഖകള്‍ കുറുപ്പിൻ്റേതല്ലെന്ന് സ്ഥിരീകരിച്ച് സ്പെഷ്യൽ ബ്രാഞ്ച്

തൃശൂർ; നാല് പതിറ്റാണ്ടിലേറെയായി കേരള പൊലീസിനെ വട്ടംകറക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെ