റോള്‍സ് റോയ്‌സ് കാറുകള്‍ ഒരിക്കലും ബ്രേക്ക് ഡൗണ്‍ ആകുമോ; എല്ലാവര്‍ക്കും റോള്‍സ് റോയ്‌സിനെ കിട്ടില്ലേ; റോള്‍സ് റോയ്സ് കാറുകളെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍ അറിയാമോ ?

കാര്‍ പ്രേമികളുടെ സ്വപ്നവാഹനമാണ് . റോള്‍സ് റോയ്സ് നിലവില്‍ 4 മോഡലുകള്‍ വില്‍ക്കുന്നുണ്ട്. കേട്ടാലും കണ്ടാലും മതിവരാത്ത വിശേഷങ്ങളാണ് ഓരോ റോള്‍സ് റോയ്സ് കാറിനും. എന്നാല്‍ കേട്ടതില്‍ എല്ലാം സത്യമാണോ ? അതില്‍ ചില സംശയങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

റോള്‍സ് റോയ്‌സ് കാറുകള്‍ ഒരിക്കലും ബ്രേക്ക് ഡൗണ്‍ ആകുമോ; എല്ലാവര്‍ക്കും റോള്‍സ് റോയ്‌സിനെ കിട്ടില്ലേ; റോള്‍സ് റോയ്സ് കാറുകളെ കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍ അറിയാമോ ?
carrrr

കാര്‍ പ്രേമികളുടെ സ്വപ്നവാഹനമാണ് . റോള്‍സ് റോയ്സ് നിലവില്‍ 4 മോഡലുകള്‍ വില്‍ക്കുന്നുണ്ട്. കേട്ടാലും കണ്ടാലും മതിവരാത്ത വിശേഷങ്ങളാണ് ഓരോ റോള്‍സ് റോയ്സ് കാറിനും. എന്നാല്‍ കേട്ടതില്‍ എല്ലാം സത്യമാണോ ? അതില്‍ ചില സംശയങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

റോള്‍സ് റോയ്‌സ് കാറുകള്‍ ഒരിക്കലും ബ്രേക്ക് ഡൗണ്‍ ആകുമോ ?

റോള്‍സ് റോയ്‌സ് കാറുകള്‍ ഒരിക്കലും ബ്രേക്ക് ഡൗണ്‍ ആകില്ലെന്ന് നാം പരക്കെ കേള്‍ക്കാറുണ്ട്. പക്ഷെ ഇത് തെറ്റാണ്. വിശ്വാസ്യതയുടെ കാര്യത്തില്‍ റോള്‍സ് റോയ്‌സ് കാറുകളെ സംശയിക്കേണ്ടതില്ലെങ്കിലും, ബ്രേക്ക് ഡൗണ്‍ ആകില്ലെന്ന വാദം അസംബന്ധമാണ്.റോള്‍സ് റോയ്‌സ് കാറുകള്‍ ബ്രേക്ക് ഡൗണ്‍ ആയ സംഭവങ്ങള്‍ രാജ്യാന്തര തലത്തില്‍ പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന് ഉത്തമ ഉദ്ദാഹരണമാണ് പ്രശസ്ത റിയാലിറ്റി ടെലിവിഷന്‍ നടി കിം കര്‍ദാഷിയന്റെ റോള്‍സ് റോയ്‌സ് ഗോസ്റ്റ്, കുറച്ച് നാളുകള്‍ക്ക് മുമ്പ് വഴിയരികെ ബ്രേക്ക് ഡൗണ്‍ ആയത്.

അങ്ങനെ എല്ലാവര്‍ക്കും റോള്‍സ് റോയ്‌സിനെ കിട്ടില്ലേ?

ഇതും തെറ്റാണ്. റോള്‍സ് റോയ്‌സ് വാങ്ങാന്‍ പണമുണ്ട് എങ്കില്‍, കമ്പനി സന്തോഷപൂര്‍വ്വം കാറിനെ നിങ്ങള്‍ക്ക് നല്‍കും. അതേസമയം മുമ്പ് മല്ലികാ ഷെരാവത്തിന് കാര്‍ നല്‍കാന്‍ റോള്‍സ് റോയ്‌സ് തയ്യാറായില്ല എന്ന പ്രചരണം ശക്തമാണ്.

റോള്‍സ് റോയ്‌സിലുള്ള എസിയ്ക്ക് 30 ഫ്രിഡ്ജുകളുടെ കരുത്താണ്?

ഇത് കേവലം മാര്‍ക്കറ്റിംഗ് തന്ത്രം മാത്രമാണ്. റോള്‍സ് റോയ്‌സ് എസിയുടെ മികവ് കാര്യക്ഷമമാണെന്നതില്‍ സംശയമില്ല. എന്നാല്‍ 30 ഫ്രിഡ്ജുകളോടുള്ള താരതമ്യം വസ്തുതാവിരുദ്ധമാണ്.

വെള്ളിയില്‍ തീര്‍ത്തതാണ് സ്പിരിറ്റ് ഓഫ് എക്സ്റ്റസി ?

റോള്‍സ് റോയ്‌സിന്റെ മുഖമുദ്ര, 'സ്പിരിറ്റ് ഓഫ് എക്സ്റ്റസി' ശുദ്ധമായ വെള്ളിയില്‍ ഒരുങ്ങിയതാണെന്ന മുമ്പ് കാര്‍പ്രേമികള്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ പിന്നീട് കമ്പനി തന്നെ ഇതില്‍ വ്യക്തത വരുത്തി.സ്പിരിറ്റ് ഓഫ് എക്സ്റ്റസി ഒരുങ്ങുന്നത് സ്റ്റെയിന്‍ലെസ് സ്റ്റീലിലാണ്. അതേസമയം, കസ്റ്റമൈസേഷന്‍ ഓപ്ഷന്‍ ഉപയോഗിച്ച് വെള്ളിയിലോ, സ്വര്‍ണത്തിലോ തീര്‍ത്ത സ്പിരിറ്റ് ഓഫ് എക്സ്റ്റസിയെ ഉപഭോക്താക്കള്‍ക്ക് നേടാന്‍ സാധിക്കുമെന്ന് മാത്രം.

Read more

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ബെറ്റിങ് ആപ്പ്; ശിഖർ ധവാന്റെയും സുരേഷ് റെയ്നയുടെയും സ്വത്ത് കണ്ടുകെട്ടി ഇ.ഡി

ന്യൂഡൽഹി: ഓൺലൈൻ വാതുവെപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി(എൻഫോഴ്സ്

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

തിരുവനന്തപുരം: തലസ്ഥാനത്ത് മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നൽകി. ടെക്നോപാര്‍ക്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

‘പ്രതിമാസം 10 ലക്ഷം രൂപ വേണം, ജീവനാംശം വർധിപ്പിക്കണം’; മുൻഭാര്യയുടെ ഹർജിയിൽ‌ മുഹമ്മദ് ഷമിക്ക് സുപ്രീംകോടതി നോട്ടീസ്

ജീവനാംശം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഭാര്യ ഹസിൻ ജഹാൻ നൽകിയ ഹർജിയിൽ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നോട്ടീസ് അയച്ച് സുപ്

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

‘തെരുവുനായ്ക്കളെ പൊതു ഇടങ്ങളിൽ നിന്ന് നീക്കണം’ ; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

തെരുവുനായ വിഷയത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡ്, സ്‌പോർട് കോംപ്ലക്‌സുകൾ, റെ