ലോകത്തെ ഏറ്റവും വില കൂടിയ കാര്‍ റോള്‍സ് റോയ്‍സ് അവതരിപ്പിച്ചു. ഒന്നും രണ്ടുമല്ല 84 കോടി രൂപയാണ് ഈ ആഡംബരവാഹനത്തിന്റെ വില. റോള്‍സ് റോയ്‍സ് സ്വെപ്‍റ്റൈല്‍ എന്ന് പേരിട്ടിരിക്കുന്ന കാര്‍ മെയ് 27 ന് ഇറ്റലിയിലെ കോണ്‍കോര്‍സോ ഡി എലഗന്‍സ കാര്‍ പ്രദര്‍ശനത്തിലാണ് റോള്‍സ് റോയ്‍സ് അവതരിപ്പിച്ചത്.
1920കളില്‍ നിരത്തുകള്‍ വാണിരുന്ന സ്വെപ്‍റ്റൈല്‍ കാറുകളോടുള്ള ആദരസൂചകമായാണ് പുതിയ കാറിനും അതേ പേര് നല്‍കിയിരിക്കുന്നത്. പ്രശസ്‍തമായ ഫാന്‍റം മോഡലിനെ അനുസ്‍മരിപ്പിക്കുന്ന മുന്‍ഭാഗമാണ് സ്വെപ്‍റ്റൈലിന്. അലുമിനിയം ഗ്രില്ലുകളും കൈകൊണ്ട് ചില്ലുസമാനമായി പോളിഷ് ചെയ്‍തെടുത്ത ബോഡിയുമാണ് കാറിനുള്ളത്. നാല് വര്‍ഷമെടുത്താണ് ഡിസൈനര്‍മാര്‍ സ്വെപ്‍റ്റൈലിന് രൂപം കൊടുത്തത്. അഡംബരത്തിന്‍റെ നിരവധി പ്രത്യേകതകള്‍ക്കൊപ്പം ബട്ടണ്‍ അമര്‍ത്തിയാല്‍ ഉപഭോക്താവിന് ഇഷ്‍ടപ്പെട്ട വിന്‍റേജ് ഷാംപെയിന്‍ മുന്നിലെത്തുന്ന സംവിധാനവും സ്വെപ്‍റ്റൈലിനുണ്ട്. ഇത്തരം ഒരു കാര്‍ മാത്രമാണ് കമ്പനി നിര്‍മിച്ചിട്ടുള്ളത്.