റോള്‍സ് റോയ്‍സ് സ്വെപ്‍റ്റൈല്‍! വില 84 കോടി; ഇതാണ് ലോകത്തിലെ ഏറ്റവും വില കൂടിയ കാര്‍

ലോകത്തെ ഏറ്റവും വില കൂടിയ കാര്‍ റോള്‍സ് റോയ്‍സ് അവതരിപ്പിച്ചു. ഒന്നും രണ്ടുമല്ല 84 കോടി രൂപയാണ് ഈ ആഡംബരവാഹനത്തിന്റെ വില. റോള്‍സ് റോയ്‍സ് സ്വെപ്‍റ്റൈല്‍ എന്ന് പേരിട്ടിരിക്കുന്ന കാര്‍ മെയ് 27 ന് ഇറ്റലിയിലെ കോണ്‍കോര്‍സോ ഡി എലഗന്‍സ കാര്‍ പ്രദര്‍ശനത്തിലാണ് റോള്‍സ് റോയ്‍സ് അവതരിപ്പിച്ചത്.

Share
റോള്‍സ് റോയ്‍സ് സ്വെപ്‍റ്റൈല്‍! വില 84 കോടി;  ഇതാണ് ലോകത്തിലെ ഏറ്റവും വില കൂടിയ കാര്‍
Rolls-Royce TorpedoPhoto: James Lipman / jameslipman.com

ലോകത്തെ ഏറ്റവും വില കൂടിയ കാര്‍ റോള്‍സ് റോയ്‍സ് അവതരിപ്പിച്ചു. ഒന്നും രണ്ടുമല്ല  84 കോടി രൂപയാണ് ഈ ആഡംബരവാഹനത്തിന്റെ വില. റോള്‍സ് റോയ്‍സ് സ്വെപ്‍റ്റൈല്‍ എന്ന് പേരിട്ടിരിക്കുന്ന കാര്‍  മെയ് 27 ന് ഇറ്റലിയിലെ കോണ്‍കോര്‍സോ ഡി എലഗന്‍സ കാര്‍ പ്രദര്‍ശനത്തിലാണ്  റോള്‍സ് റോയ്‍സ് അവതരിപ്പിച്ചത്.

1920കളില്‍ നിരത്തുകള്‍ വാണിരുന്ന സ്വെപ്‍റ്റൈല്‍ കാറുകളോടുള്ള ആദരസൂചകമായാണ് പുതിയ കാറിനും അതേ പേര് നല്‍കിയിരിക്കുന്നത്. പ്രശസ്‍തമായ ഫാന്‍റം മോഡലിനെ അനുസ്‍മരിപ്പിക്കുന്ന മുന്‍ഭാഗമാണ് സ്വെപ്‍റ്റൈലിന്. അലുമിനിയം ഗ്രില്ലുകളും കൈകൊണ്ട് ചില്ലുസമാനമായി പോളിഷ് ചെയ്‍തെടുത്ത ബോഡിയുമാണ് കാറിനുള്ളത്. നാല് വര്‍ഷമെടുത്താണ് ഡിസൈനര്‍മാര്‍ സ്വെപ്‍റ്റൈലിന് രൂപം കൊടുത്തത്.  അഡംബരത്തിന്‍റെ നിരവധി പ്രത്യേകതകള്‍ക്കൊപ്പം ബട്ടണ്‍ അമര്‍ത്തിയാല്‍ ഉപഭോക്താവിന് ഇഷ്‍ടപ്പെട്ട വിന്‍റേജ് ഷാംപെയിന്‍ മുന്നിലെത്തുന്ന സംവിധാനവും സ്വെപ്‍റ്റൈലിനുണ്ട്. ഇത്തരം ഒരു കാര്‍ മാത്രമാണ് കമ്പനി നിര്‍മിച്ചിട്ടുള്ളത്.

Image result for rolls-royce sweptail
Image result for rolls-royce sweptail

Read more

പാക് അധീന കശ്മീരിൽ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത് പാക് പട്ടാളം; 12 പേർ കൊല്ലപ്പെട്ടു, മേഖലയിൽ കടുത്ത മാധ്യമവിലക്ക്

പാക് അധീന കശ്മീരിൽ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത് പാക് പട്ടാളം; 12 പേർ കൊല്ലപ്പെട്ടു, മേഖലയിൽ കടുത്ത മാധ്യമവിലക്ക്

ഡൽഹി: പാക് അധിനിവേശ കാശ്മീരിൽ നിന്ന് മുസഫറാബാദിലേക്ക് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം. പ്രക്ഷോഭകാരികളും സു

ഒന്നര വയസുകാരന്‍റെ മരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണ കാരണം അനസ്തീഷ്യയ്ക്ക് പിന്നാലെ തലച്ചോറിൽ ഓക്സിജൻ കിട്ടാത്തത്

ഒന്നര വയസുകാരന്‍റെ മരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്, മരണ കാരണം അനസ്തീഷ്യയ്ക്ക് പിന്നാലെ തലച്ചോറിൽ ഓക്സിജൻ കിട്ടാത്തത്

ജനറൽ അനസ്തീഷ്യ നൽകിയതിനെ തുടർന്ന് തലച്ചോറിൽ ആവശ്യത്തിന് ഓക്സിജൻ കിട്ടാത്തതാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു