ബ്രിട്ടിഷ് രാജകുടുംബം രണ്ടായി വേർപിരിയുന്നു; മേഗനും ഹാരിയും ഇനി ഫ്രോഗ്മോര്‍ കേട്ടേജിലേക്ക്

1

പലവട്ടം പലയിടത്തുനിന്നായി അഭ്യൂഹങ്ങള്‍ പ്രചരിക്കുമ്പോഴും, ബെക്കിങ്ഹാം കൊട്ടാരത്തെ സ്നേഹിക്കുന്ന ചിലരെങ്കിലും പ്രാർത്ഥിച്ചു കാണും പാപ്പരാസികൾ ആവർത്തിച്ചുകൊണ്ടിരുന്ന ഈ വേർപിരിയൽ ഒരിക്കലും സംഭവ്യമാവരുതേയെന്ന്. എന്നാല്‍ വാര്‍ത്തകള്‍ സത്യമാണെന്നും വില്യം-ഹാരി സഹോദരന്മാര്‍ വേര്‍പിരിയുകയാണെന്നും ബെക്കിങ്ഹാം കൊട്ടാരം സ്ഥിരീകരിച്ചു. വ്യാഴാഴ്ചയാണ് ബ്രിട്ടിഷ് രാജകുടുംബത്തിലെ ഇളമുറക്കാരുടെ വേര്‍പിരിയിയാനുള്ള അനുവാദം എലിസബത്ത് രാജ്ഞി നല്‍കിയത്. വില്യം–ഹാരി രാജകുമാരൻമാരുടെ വിവാഹ ശേഷമാണ് കൊട്ടാരത്തിൽ പ്രശ്നങ്ങൾ ഉടലെടുത്തു തുടങ്ങിയത്. കൊട്ടാരത്തില്‍ മരുമക്കള്‍ എത്തിയവരാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നും നേരത്തെ തന്നെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

രാജകുടുംബത്തിലെ പുതിയ തലമുറക്കാരായ ഹാരി-മേഗന്‍ ദമ്പതികളും വില്യം -കേറ്റ് ദമ്പതികളുമാണ് കൊട്ടാരത്തിലെ ഒരുമിച്ചുള്ള താമസവും ഓഫിസ് പ്രവര്‍ത്തനവും അവസാനിപ്പിച്ച് സ്വതന്ത്ര വീടുകളുടെ ചുമതല ഏറ്റെടുക്കുന്നത് ഇങ്ങനെയൊരു വേര്‍പിരിയല്‍ വാര്‍ത്ത ഒരുവര്‍ഷമായി മാധ്യമങ്ങള്‍ പ്രവചിക്കുകയായിരുന്നെങ്കിലും ഇന്നലെയാണ് ബക്കിങ്‍ഹാം കൊട്ടാരം വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ഹാരി-മേഗന്‍ വിവാഹശേഷമാണ് ഹാരി-വില്യം സഹോദരന്മാര്‍ വേര്‍പിരിയുകയാണെന്ന അഭ്യൂഹം പ്രചരിച്ചു തുടങ്ങിയത്. ഇരുകൂട്ടര്‍ക്കും ഇടയില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് എലിസബത്ത് രാജ്ഞി ഇരുവര്‍ക്കും വേര്‍പിരിഞ്ഞു താമസിക്കാന്‍ അനുമതി കൊടുത്തത്.2017 ല്‍ ഒരുമിച്ചുജീവിക്കാന്‍ തുടങ്ങിയതിനെത്തുടര്‍ന്ന് ഹാരിക്കും മേഗനും സ്വതന്ത്രമായ ഓഫിസുകള്‍ ഉണ്ടായിരുന്നെങ്കിലും രാജകൊട്ടാരത്തോടു ചേര്‍ന്നായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. വേര്‍പിരിയാന്‍ അനുമതി നല്‍കിയതോെട ഹാരിയും മേഗനും ഫ്രോഗ്മോര്‍ കേട്ടേജിലേയ്ക്കാണ് മാറുന്നത്.

അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇവ നിഷേധിക്കുന്ന രീതിയിൽ കഴിഞ്ഞയാഴ്ച ലണ്ടനില്‍ വച്ചുനടന്ന കോമണ്‍വെല്‍ത്ത് ഡേ സര്‍വീസിലും ഇരുദമ്പതികളും ഒരുമിച്ച് പങ്കെടുത്തിരുന്നു. മേഗനും ഹാരിക്കും ആദ്യത്തെ കണ്മണി പിറക്കാനിരിക്കെയാണ് ഈ പറിച്ചു നടൽ. അതിനോടനുബന്ധിച്ച് കെനിങ്സണ്‍ കൊട്ടാരത്തില്‍നിന്ന് അവര്‍ വിന്‍ഡ്സര്‍ എസ്റ്റേറ്റിലേക്കു മാറാന്‍ തീരുമാനിച്ചു കഴിഞ്ഞു.