വുഡ് ലാണ്ട്സ് : ഓണത്തെ വരവേല്‍ക്കാന്‍ റിപബ്ലിക് പോളിടെക്നിക്കിലെ മലയാളീ വിദ്യാര്‍ഥികള്‍ തയ്യാറായിക്കഴിഞ്ഞു.RP മലയാളീസ് അവതരിപ്പിക്കുന്ന ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ ഓഗസ്റ്റ് 19 ഞായറാഴ്ച രാവിലെ 10 മുതല്‍ റിപബ്ലിക് പോളിടെക്നിക്കിലെ അഗോറ ഹാളില്‍ വച്ച് നടത്തപ്പെടുന്നു . പ്രവര്‍ത്തനത്തിലും നടത്തിപ്പിലും അവതരണത്തിലും നിലവാരത്തിലും എന്നും മുമ്പില്‍ നില്‍ക്കുന്ന RP മലയാളീസ് , ഈ വര്‍ഷവും സിംഗപ്പൂര്‍ മലയാളികള്‍ക്ക് ഓണനാളുകളില്‍ മഹോത്സവത്തിന്റെ അനുഭൂതിയും പ്രതീതിയുമാണ് ഒരുക്കി വച്ചിരിക്കുന്നത്.
ഓണാഘോഷത്തോട് അനുബന്ധിച്ച് ക്രമീകരിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റ് ,ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് എന്നിവ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സിംഗപ്പൂരിന്‍റെ പല ഭാഗങ്ങളിലായി നടന്നു വന്നിരുന്നു .മല്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം പൊന്നോണം വേദിയില്‍ വച്ച് പ്രമുഖരുടെ സാന്നിധ്യത്തില്‍ നിര്‍വഹിക്കും .
സിംഗപ്പൂരിലെ ഏക വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ഓണാഘോഷം എന്ന നിലയില്‍ RP പൊന്നോണം ഏറെ ശ്രദ്ധേയമായിട്ടുണ്ട് .കോല്‍ക്കളി ,അറവന മുട്ട് ,പരിചമുട്ട് ,ചെണ്ടമേളം എന്നിങ്ങനെ പ്രവാസികള്‍ക്ക് അന്യം നിന്ന് പോകുന്ന കലരൂപങ്ങലോടൊപ്പം നൂതനമായ സിനിമാറ്റിക് ഡാന്‍സുകള്‍ ,ഗാനമേള എന്നിവയും ഈ പ്രോഗ്രാമിന് മാറ്റ് കൂട്ടും .കഴിഞ്ഞ കുറച്ചു മാസങ്ങളോളം നീണ്ടു നിന്ന കഠിന പരിശ്രമത്തിന്റെ ഫലമാണ് ഇത്തരം ഒരു ഓണാഘോഷം നടത്തുവാന്‍ കഴിഞ്ഞതെന്ന് സംഘാടകര്‍ പറഞ്ഞു .പരിപാടിക്ക് ശേഷം വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിട്ടുണ്ട്.ഉച്ചകഴിഞ്ഞു തനത് നടന്‍ കളികളും ഫുട്ബാള്‍ ടൂര്‍ണമെന്റും നടത്തപ്പെടുന്നു .
മറുനാട്ടിലെ മലയാളി സംഘടനകളുടെ ഓണാഘോഷ പരിപാടികളാണ് പ്രവാസികളുടെ ഗൃഹാതുരതകള്‍ക്കു കൂടുതല്‍ മിഴിവേകുന്നത്.സിംഗപ്പൂരിലെ തിരക്കിട്ട ജീവിതത്തിലും ഓണത്തിന്‍റെ തനത് ആഘോഷം മലയാളികളോടൊപ്പം തന്നെ മറു രാജ്യങ്ങളിലെ ആളുകളിലെക്കും എത്തിക്കുവാന്‍ RP പൊന്നോണത്തിനു കഴിഞ്ഞിട്ടുണ്ട് .
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 90704477 , 82679896
സന്ദര്‍ശിക്കുക : www.facebook.com/RpPonnonam2012
“