വൈറ്റില കുണ്ടന്നൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Share

കൊച്ചി: വൈറ്റില കുണ്ടന്നൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ അദ്ഭുകരമായി രക്ഷപ്പെട്ടു. മൂവാറ്റുപുഴയില്‍ നിന്ന് ആലപ്പുഴയിലേക്ക് പൊയ്‌ക്കൊണ്ടിരുന്ന കാറിന് കുണ്ടന്നൂര്‍ പാലത്തിന് മുകളില്‍വെച്ച് തീ പിടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.

കാറിലുണ്ടായിരുന്ന യാത്രക്കാരെല്ലാം അദ്ഭുതകരമായി രക്ഷപ്പെട്ടു. തീ പിടിക്കുന്നതിന് മുമ്പ് വണ്ടി ഓഫാക്കി ഇവര്‍ പുറത്തിറങ്ങുകയായിരുന്നു. എട്ടോളം യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.അപകട കാരണം എന്താണെന്ന് വ്യക്തമല്ല. എഞ്ചിനുണ്ടായ തകരാറായിരിക്കാം കാരണം എന്നാണ് അനുമാനം.

കഴിഞ്ഞ ദിവസം കോഴിക്കോട് കോവൂരും ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചിരുന്നു. കാറില്‍ നിന്ന് പുക ഉയര്‍ന്നതുകണ്ട് യാത്രക്കാര്‍ ഉടനെ തന്നെ പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി

Read more

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) വീണ്ടും സമരത്തിലേക്ക്. കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്നാണ്

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ കേസില്‍ മുഖ്യപ്രതി ഡോ. എം.കെ റാമിന്

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മലയാള സിനിമയെ അമ്പരപ്പിച്ചുകൊണ്ട് ബോക്സ് ഓഫീസിൽ റെക്കോർഡ് വേട്ട തുടരുകയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. റിലീസ് ചെയ്ത് വെറു