കാമുകിയുടെ നിലപാടുമായി യോജിച്ച് പോകാൻ കഴിയില്ല; വിവാഹത്തിൽ നിന്ന് പിന്മാറി റൂപർട്ട് മർഡോക്

കാമുകിയുടെ നിലപാടുമായി യോജിച്ച് പോകാൻ കഴിയില്ല; വിവാഹത്തിൽ നിന്ന് പിന്മാറി റൂപർട്ട് മർഡോക്
FrrUEw4WIAENnOX_1679331434274_1680629808245_1680629808245 (1)

കഴിഞ്ഞ മാസം മാധ്യമവ്യവസായി റൂപർട്ട് മർഡോകിന്റെ അഞ്ചാം വിവാഹവിഷയം സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. തൊണ്ണൂറ്റി രാണ്ടാമത്തെ വയസ്സിൽ അഞ്ചാം വിവാഹത്തിനൊരുങ്ങുന്നു എന്ന വാർത്തയായിരുന്നു പുറത്തു വന്നത്. പിന്നാലെ അറുപത്തിയാറുകാരിയായ ആൻ ലെസ്ലി സ്മിത്തുമായി വിവാഹ നിശ്ചയവും നടന്നു. എന്നാൽ മർഡോക് വിവാഹത്തിൽ നിന്ന് പിന്മാറിയിരിക്കുകയാണിപ്പോൾ. കാമുകിയുടെ തീവ്ര മതനിലപാടുകളാണ് വിവാഹത്തിൽ നിന്ന് പിന്മാറാൻ കാരണമെന്നാണ് റിപ്പോ‌ർട്ടുകൾ.

'ഞാൻ വളരെയധികം പരിഭ്രാന്തനായിരുന്നു. പ്രണയത്തിലാകാൻ ഞാൻ ഭയപ്പെട്ടിരുന്നു, പക്ഷേ ഇത് എന്റെ അവസാനത്തേതായിരിക്കും. അതായിരിക്കും നല്ലത്. ഞാൻ സന്തോഷവാനാണ് ' - ലെസ്ലിയുമായുള്ള വിവാഹ നിശ്ചയത്തിന് പിന്നാലെ മർഡോക് പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് നാലാം ഭാര്യ ജെറി ഹാളുമായി മര്‍ഡോക്ക് വേര്‍പിരിഞ്ഞത്. എയര്‍ ഹോസ്റ്റസായിരുന്ന പട്രീഷ്യ ബുക്കറാണ് മര്‍ഡോക്കിന്റെ ആദ്യ ഭാര്യ. 1966-ല്‍ ഇരുവരും പിരിഞ്ഞു. ഇതില്‍ ഒരു മകളുണ്ട്. പിന്നീട് സ്‌കോട്ടിഷ് പത്രപ്രവര്‍ത്തക അന്ന മാനെ വിവാഹം ചെയ്തു. 1999-ല്‍ ഈ ബന്ധവും പിരിഞ്ഞു. ഇതില്‍ മൂന്നു മക്കളുണ്ട്. ബിസിനസ് രംഗത്ത് നിന്നുള്ള വെന്‍ഡി ഡാങ്ങാണ് മൂന്നാം ഭാര്യ. ഈ ബന്ധം 2014ൽ അവസാനിപ്പിച്ചു.

ഗായികയും റേഡിയോ ആങ്കറുമായുള്ള ലെസ്ലി സ്മിത്ത് നേരത്തെ ചെസ്റ്റർ സ്മിത്തിനെ വിവാഹം ചെയ്തിരുന്നു. 2008ൽ ഇദ്ദേഹം മരിച്ചു.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ