താരങ്ങൾക്കു പിറകെ ഓടുന്ന സോഷ്യൽ മീഡിയയിൽ ഇപ്പോൾ പുതിയ ചർച്ച എം പി ശശിതരൂർ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളെയും കുറിപ്പിനെയും പറ്റിയാണ്. ബോളിവുഡ് ചിത്രം ചെന്നൈ എക്സ്പ്രസ് കേരളത്തിൽ ചിത്രീകരിച്ചപ്പോൾ ഷാരൂഖ് താമസിച്ചിരുന്നത് മൂന്നാറിലെ ഒരു പ്രമുഖ ഹോട്ടൽ മുറിയിലായിരുന്നു. ഇതേ മുറിയിൽ കഴിഞ്ഞ ദിവസം ശശി തരൂർ താമസത്തിനെത്തിയിരുന്നു. ചിത്രീകരണം കഴിഞ്ഞ് ഷാരൂഖ് അവിടെനിന്നും മടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ ആരാധകരായ ഹോട്ടൽ അധികൃതർ ആ മുറിയിൽ ഷാരൂഖിന്റെ പോസ്റ്ററുകളും, കട്ട്ഔട്ടുകളും കൊണ്ട് അലങ്കരിച്ച് ചെന്നൈ എക്സ്പ്രസിന്റെയും അദ്ദേഹത്തിന്റെ ഓർമകൾ നിലനിർത്തിയിരിക്കുകയാണ്. ഇതേ മുറിയിലെത്തി ഈ കൗതുക കാഴ്ചകണ്ട ശശിതരൂർ ചിത്രങ്ങൾക്കൊപ്പം നിന്ന് ഫോട്ടോ എടുത്ത് വളരെ രസകരമായ ഒരടികുറിപ്പോടെ അദ്ദേഹം ഷാരൂഖിനായി ട്വിറ്ററിൽ പങ്കുവച്ചു.
Home Good Reads ചെന്നൈ എക്സ്പ്രസിന്റെ ഓർമയ്ക്കായി ഷാരൂഖാന് കേരളത്തിൽ ഒരു ആരാധനാലയം; ചിത്രങ്ങൾ പങ്കുവച്ച് ശശി തരൂർ
Latest Articles
‘കാണിക്കവഞ്ചിയിൽ അറിയാതെ വീണ ഐ ഫോൺ തിരിച്ചുകൊടുക്കില്ലെന്ന് ക്ഷേത്രം’; ഡേറ്റ കോപ്പി ചെയ്തോളൂ എന്ന...
ചെന്നൈയിൽ നേർച്ചപ്പെട്ടിയിലേക്ക് പണം ഇടുന്നതിന് ഇടയിൽ അബദ്ധത്തിൽ യുവാവിന്റെ ഐ ഫോൺ നേർച്ചപ്പെട്ടിയിലേക്ക് വീണു. ചെന്നൈയ്ക്ക് സമീപത്തുള്ള തിരുപോരൂർ അരുൾമിഗു കന്തസ്വാമി ക്ഷേത്രത്തിലാണ് സംഭവം. വിനായകപുരം സ്വദേശിയായ ദിനേശ് എന്നയാളുടെ...
Popular News
ക്രിസ്മസിന് കേരളത്തിലേക്ക് 10 പ്രത്യേക ട്രെയിനുകൾ അനുവദിച്ച് റെയിൽവെ
ക്രിസ്മസിന് കേരളത്തിലേക്ക് 10 പ്രത്യേക ട്രെയിനുകൾ അനുവദിച്ച് റെയിൽവെ. സ്പെഷ്യല്‍ ട്രെയിനുകള്‍ കേരളത്തിലേക്കും കേരളത്തില്‍നിന്നും പുറത്തേക്കും സര്‍വീസ് നടത്തും. ക്രിസ്മസ് പ്രമാണിച്ച് വിവിധ റെയില്‍വേ സോണുകളിലായി 149 സ്പെഷ്യല്‍ ട്രെയിന്‍...
അവാർഡുകൾ വാരിക്കൂട്ടി ‘ഫെമിനിച്ചി ഫാത്തിമ
തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്നും ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം 'ഫെമിനിച്ചി ഫാത്തിമയ്ക്ക് ലഭിച്ചു.അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച...
എം.ടി. വാസുദേവൻനായർ അതീവ ഗുരുതരാവസ്ഥയിൽ
കോഴിക്കോട്: സാഹിത്യകാരൻ എം.ടി. വാസുദേവൻനായരുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ടുകൾ. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ച് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തിറക്കി.
കുടുംബബന്ധങ്ങളുടെ കഥയുമായി ‘എ പാൻ ഇന്ത്യൻ സ്റ്റോറി’; ചലച്ചിത്ര മേളയിൽ കയ്യടി നേടി വി സി അഭിലാഷ്
കുടുംബബന്ധങ്ങളുടെ ആർദ്രതയും പ്രാധാന്യവും ചർച്ച ചെയ്യുന്ന 'എ പാൻ ഇന്ത്യൻ സ്റ്റോറി'ക്ക് ഐഎഫ്എഫ്കെയിൽ മികച്ച പ്രതികരണം. മലയാളം സിനിമ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ചിത്രം വി.സി. അഭിലാഷാണ് സംവിധാനം ചെയ്തത്....
രാജ്യാന്തര ചലച്ചിത്ര മേളക്ക് തിരശ്ശീല; സുവർണ്ണ ചകോരം ബ്രസിലീയൻ ചിത്രം ‘മാലു’വിന്
29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം പെഡ്രോ ഫ്രയറിയുടെ ‘മാലു’ സ്വന്തമാക്കി.നിശാഗന്ധിയിൽ വച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിനിമയുടെ സംവിധായകൻ പെഡ്രോ...