തുലാമാസപൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകിട്ട് അഞ്ചിനാണ് നട തുറക്കുക. ദർശനത്തിന് വെർച്വൽ ക്യു വഴിയാണ് ബുക്കിംഗ്. ഈ മാസം 21വരെയാണ് പൂജകൾ. നാളെ മുതൽ മുതൽ ദിവസവും ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, വിശേഷാൽ പൂജകൾ എന്നിവയുണ്ടാകും. പ്രതിദിനം 15,000 പേർക്കാണ് പ്രവേശനം.
10 വയസ്സിനു താഴെയും 65 വയസ്സിനു മുകളിലുമുള്ളവർക്ക് ഇത്തവണ ദർശനത്തിന് അനുമതിയുണ്ട്. വെർച്വൽ ക്യൂ വഴി മാത്രമാണ് പ്രവേശനം. രണ്ട് ഡോസ് വാക്സിനെടുത്തവർക്കും ആർ.ടി.പി.സി.ആർ. പരിശോധനയിൽ നെഗറ്റീവായവർക്കും ദർശനത്തിനെത്താം. രണ്ടുതവണ വാക്സിനെടുക്കാത്തവർക്ക് ആർ.ടി.പി.സി.ആർ. നിർബന്ധം.
ശനിയാഴ്ച വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.കെ. ജയരാജ് പോറ്റി ശ്രീകോവിൽ തുറന്ന് നെയ്ത്തിരി തെളിയിക്കും.