തിരുവനന്തപുരം∙ ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയതായി അവകാശപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ അവ്യക്തത.പട്ടികയിലെ ആദ്യ പേരുകാരിക്ക് 55 വയസാണെന്ന രേഖകളാണ് പുറത്ത് വന്നിരിക്കുന്നത്. പദ്മാവതി ദസരിക്ക് 48 വയസാണെന്നും സര്‍ക്കാർ പറയുന്നത്. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് പ്രകാരം പദ്മാവതിക്ക് 55 വയസുണ്ട്. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയത് ഇതേ തിരിച്ചറിയല്‍ രേഖയാണ്. കനക ദുർഗയും ബിന്ദുവും സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് സർക്കാർ 51 യുവതികള്‍ ദര്‍ശനം നടത്തിയതായി സുപ്രീംകോടതിയെ അറിയിച്ചത്. പത്തിനും 50നും ഇടയിൽ പ്രായമുള്ളവരാണ് ശബരിമല കയറിയത്. 7,564 യുവതികളാണ് ഓണ്‍ ലൈൻ വഴി രജിസ്റ്റർ ചെയ്തത്. ഇതിൽ 51 പേരാണ് ശബരിമലയിൽ ദർശനം നടത്തിയതെന്നും സർക്കാർ കോടതിയെ അറിയിച്ചു.
അതേസമയം ആന്ധ്രയില്‍ നിന്ന് വന്ന പല സ്ത്രീകളും പ്രായം കൂടുതലുണ്ടെന്ന് അറിയിച്ചു. പട്ടികയിലുള്ളവരെ ഡല്‍ഹിയില്‍ നിന്ന് അഭിഭാഷകര്‍ വിളിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. തിരിച്ചറിയല്‍ രേഖകളിലും പലരുടെയും പ്രായം 50ന് മുകളിലാണെന്നാണ് സൂചന. ശബരിമല ദര്‍ശനം നടത്തിയ തനിക്ക് 53 വയസുണ്ടെന്ന് ഷീല പറഞ്ഞു. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നല്കിയ പട്ടികയിലുള്ള ആളാണ് ഷീല. 49 വയസാണ് സര്‍ക്കാര്‍ നല്കിയ പട്ടികയില്‍ ഷീലയുടെ പ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.
Home India Kerala News ശബരിമല: 51 യുവതികൾ മല കയറിയെന്ന് സർക്കാർ സുപ്രീംകോടതിയിൽ; നൽകിയ വിവരങ്ങളിൽ അവ്യക്തത