അമ്മയും മകനും സുഖമായിരിക്കുന്നു; കൂടെ അച്ഛനും; അച്ഛനായ സന്തോഷം പങ്കിട്ട് ശബരീനാഥ്

അമ്മയും മകനും  സുഖമായിരിക്കുന്നു; കൂടെ അച്ഛനും; അച്ഛനായ സന്തോഷം പങ്കിട്ട് ശബരീനാഥ്
Desktop15

തിരുവനന്തപുരം: അരുവിക്കര എംഎല്‍എയും അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി കാര്‍ത്തികേയന്‍റെ മകനുമായി കെഎസ് ശബരീനാഥന്‍ തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നു. ഇവർക്ക് പിറന്നത് ആൺകുട്ടിയയാണെന്ന  സന്തോഷവാർത്ത ശബരീനാഥൻ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു. ‘അമ്മയും മകനും സുഖമായിരിക്കുന്നു, കൂടെ അച്ഛനും എന്ന അടിക്കുറിപ്പോടെയാണ്‌ സന്തോഷം പങ്കുവെച്ചത്.

https://www.facebook.com/SabarinadhanKS/posts/993197414205047

ടാറ്റയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ശബരീനാഥന്‍ അച്ഛന്‍റെ മരണ ശേഷമാണ് ജോലി രാജിവച്ച് അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചത്. വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടിയ ശേഷമാണ് ദിവ്യ എസ്. അയ്യര്‍ സിവില്‍ സര്‍വീസിലേക്കെത്തുന്നത്. തിരുവനന്തപുരം സബ് കലക്ടറായിരുന്ന ദിവ്യ ഇപ്പോൾ തദ്ദേശഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറാണ്. 2017 ജൂൺ 30നായിരുന്നു ഇരുവരുടെയും വിവാഹം.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ