
ഡല്‍ഹി : വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊല്ലപ്പെട്ട മോഡലായ ജെസിക്ക ലാലിന്റെ സഹോദരി സബ്രീന ലാല്‍ അസുഖത്തെത്തുടര്‍ന്ന് അന്തരിച്ചു. ദീര്‍ഘനാളായി ചികിത്സയിലായിരുന്ന സബ്രീനയുടെ മരണവിവരം സഹോദരന്‍ രഞ്ജിത്ത് ലാലാണ് മാധ്യമങ്ങളെ അറിയിച്ചത്. സ്വന്തം സഹോദരിയുടെ കൊലയാളിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സബ്രീന അശ്രാന്തപരിശ്രമമാണ് നടത്തിയത്.
1999 ഏപ്രില്‍ മാസം ഡല്‍ഹിയിലെ ഒരു ഹോട്ടല്‍ ബാറില്‍വെച്ചാണ് ബാര്‍ നര്‍ത്തകിയായിരുന്ന ജെസിക്ക വെടിയേറ്റു കൊല്ലപ്പെട്ടത്. നാളുകള്‍ നീണ്ട അന്വേഷണത്തിന്റെ ഫലമായി പ്രതിയായ മനു ശര്‍മ ജയിലിലടക്കപ്പെട്ടു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇയാൾ 2020-ലാണ് നല്ലനടപ്പിനെ തുടർന്ന് ശിക്ഷയിൽ ഇളവ് ലഭിച്ച് പുറത്തിറത്തിറങ്ങിയത്.
ജെസിക്കയുടെ കൊലപാതകവും തുടര്‍ന്നുണ്ടായ കേസന്വേഷണവും രാജ്യത്തുടനീളം ചര്‍ച്ചാവിഷയമായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാന്‍ ഒരു സംഘടന രൂപീകരിക്കാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു സബ്രീന.