മറ്റൊരാളെ കൊണ്ടും ഞാൻ ഇതുവരെ ഇങ്ങനെ ചെയ്യിച്ചിട്ടില്ല; 'ഇത് എന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവം':സച്ചിൻ

മറ്റൊരാളെ കൊണ്ടും ഞാൻ ഇതുവരെ ഇങ്ങനെ ചെയ്യിച്ചിട്ടില്ല; 'ഇത് എന്റെ ജീവിതത്തിലെ ആദ്യത്തെ  അനുഭവം':സച്ചിൻ
Sachin_710x400xt

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബന്‍വാരിടോലയിലെ സഹോദരിമാരായ ജ്യോതിയും നേഹയും ക്രിക്കറ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ  താടി ശവേ ചെയ്യുന്ന ചിത്രം സോഷ്യൽ മീഡിയ ആകെ തരംഗമായിക്കൊണ്ടിരിക്കയാണ്. സച്ചിൻ  തന്നെയാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

അച്ഛനെ സഹായിക്കാൻ വേണ്ടി  പുരുഷൻമാരുടെ വേഷം ധരിച്ച് ബാർബർ ഷോപ്പിൽ ജോലിചെയ്യുന്ന  സഹോദരിമാരായ ജ്യോതിയും നേഹയും  മാതൃകകൂടിയാണ്.ഷേവ് ചെയ്യാനെത്തുന്ന പുരുഷന്മാര്‍ക്ക് അപരിചിതത്വം തോന്നാതിരിക്കാനായിരുന്നു ഇവർ പുരുഷ വേഷം തന്നെ തിരഞ്ഞെടുത്തത്.ആദ്യം നാട്ടുകാർ എതിർപ്പുമായി മുന്നോട്ട് വന്നിരുന്നെങ്കിലും ക്രെമേണ അത് മാറുകയായിരുന്നു.

https://www.facebook.com/SachinTendulkar/posts/2413776131979905

സ്കൂളിൽ പോക്കുപോലും  മുടക്കാതെ, പഠിത്തവും ജോലിയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്ന  ഇവര്‍ക്ക് പിന്തുണയുമായി ഒടുവില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വരെ എത്തി.ബാര്‍ബര്‍ ഷോപ്പിലെത്തി ഷേവ് ചെയ്തായിരുന്നു സച്ചിന്‍ തന്‍റെ പിന്തുണ അറിയിച്ചത്. ഇതിന്‍റെ ചിത്രം സച്ചിന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു.

എന്‍റെ ജീവിതത്തിലെ ആദ്യ അനുഭവമാണിത്. ഇതിന് മുമ്പ് മുമ്പ് മറ്റൊരാളെ കൊണ്ട് ഞാന്‍ ഷേവ് ചെയ്യിപ്പിച്ചിട്ടില്ല. എന്നാല്‍ ആ റെക്കോഡ് ഇന്ന് തകര്‍ന്നു. ഈ 'ബാര്‍ബര്‍ ഷോപ്പ് ഗേള്‍സിനെ പരിചയപ്പെടാനായതുതന്നെ ഒരു ബഹുമതിയായി കാണുന്നുവെന്ന് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു