സച്ചിനും ഭവ്യയ്ക്കും വേണം നമ്മുടെ കരുതല്‍; കാന്‍സര്‍ ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടി സച്ചിനും ഭവ്യയും

പ്രണയിനിക്ക് കാന്‍സറാണെന്ന് തിരിച്ചറിഞ്ഞിട്ടും അവളെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ സച്ചിനും പ്രണയിനി ഭവ്യയും വാര്‍ത്തകളില്‍ നിറഞ്ഞിട്ടു അധികകാലമായില്ല. കാന്‍സറിനെ പോലും തോല്‍പ്പിച്ചു കളഞ്ഞ പ്രണയമായിരുന്നു സച്ചിന്റെയും ഭവ്യയുടെയും.

സച്ചിനും ഭവ്യയ്ക്കും വേണം നമ്മുടെ കരുതല്‍; കാന്‍സര്‍  ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടി സച്ചിനും ഭവ്യയും
sachin-vs-bhavya_840x444

പ്രണയിനിക്ക് കാന്‍സറാണെന്ന് തിരിച്ചറിഞ്ഞിട്ടും അവളെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ സച്ചിനും പ്രണയിനി ഭവ്യയും വാര്‍ത്തകളില്‍ നിറഞ്ഞിട്ടു അധികകാലമായില്ല.
കാന്‍സറിനെ പോലും തോല്‍പ്പിച്ചു കളഞ്ഞ പ്രണയമായിരുന്നു സച്ചിന്റെയും ഭവ്യയുടെയും.

ഏഴ് കീമോകള്‍ കഴിഞ്ഞ സമയത്തായിരുന്നു സച്ചിന്റെയും ഭവ്യയുടെയും വിവാഹം. വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അന്ന് കുറേ സഹായഹസ്തങ്ങളും അവര്‍ക്കുനേരെ നീണ്ടു. ഇപ്പോഴിതാ ചികിത്സക്കായി സുമനസ്സുകളുടെ സഹായം തേടുകയാണ് സച്ചിനും ഭവ്യയും.

വിവാഹ ശേഷവും ഭവ്യയെ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഇനിയും കീമോ തുടരണമെന്നാണ് ഡോക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ദമ്പതികളെ സഹായിക്കാന്‍ പനംങ്കയത്തെ യൂണിറ്റഡ് സ്റ്റാര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നാട്ടുകാരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ ആളുകളും ചേര്‍ന്ന് ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
സഹായമഭ്യര്‍ഥിച്ച് അരവിന്ദ് എസ്.എല്‍. എന്നയാളാണ് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നത്.

ഭവ്യയും സച്ചിനും ഒരുമിച്ച് പഠിക്കുമ്പോഴുണ്ടായ സൗഹൃദമാണ് പിന്നീട് പ്രണയമായി മാറിയത്. അതിനിടയിലേക്കാണ് കാന്‍സര്‍ വില്ലനായി എത്തിയത്.
മാര്‍ബിള്‍ പണിയെടുത്താണ് സച്ചിന്‍ ഭവ്യയുടെ  ചികില്‍സയ്ക്ക് ആവശ്യമായ പണം കണ്ടെത്തിയത്. ചികിത്സയുടെയും മരുന്നുകളുടെയും ഭാരം താങ്ങാന്‍ സച്ചിന്റെ വരുമാനത്തിന് കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു