മുംബൈ: ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിലെ പെർത്ത് പിച്ചിനെ പുകഴ്ത്തി ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ ട്വീറ്റ് ചെയ്തു. പെർത്ത് പിച്ചിനെ ഐ.സി.സി മാച്ച് റഫറി ശരാശരി മാർക്ക് നൽകിയതിന് പിന്നാലെയാണ് സച്ചിൻ പുതിയ പ്രസ്താവനയുമായി രംഗത്തെത്തിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇത്തരം പിച്ചുകൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും സച്ചിൻ ചൂണ്ടിക്കാട്ടി. ടെസ്റ്റ് ക്രിക്കറ്റിൽ പെർത്ത് പിച്ചിനുള്ള സ്ഥാനം വളരെ പ്രാധാന്യമർഹിക്കുന്നുവെന്നും ഇത് ബാറ്റ്സ്മാൻമാരുടെയും ബൗളർമാരുടെയും കഴിവ് തെളിയിക്കുന്നവയാണെന്നും, അതുകൊണ്ട് ഇത്തരം പിച്ചുകളെ ഒരു ശരാശരി പിച്ചായി ഒരിക്കലും കണക്കാക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Latest Articles
‘കാണിക്കവഞ്ചിയിൽ അറിയാതെ വീണ ഐ ഫോൺ തിരിച്ചുകൊടുക്കില്ലെന്ന് ക്ഷേത്രം’; ഡേറ്റ കോപ്പി ചെയ്തോളൂ എന്ന...
ചെന്നൈയിൽ നേർച്ചപ്പെട്ടിയിലേക്ക് പണം ഇടുന്നതിന് ഇടയിൽ അബദ്ധത്തിൽ യുവാവിന്റെ ഐ ഫോൺ നേർച്ചപ്പെട്ടിയിലേക്ക് വീണു. ചെന്നൈയ്ക്ക് സമീപത്തുള്ള തിരുപോരൂർ അരുൾമിഗു കന്തസ്വാമി ക്ഷേത്രത്തിലാണ് സംഭവം. വിനായകപുരം സ്വദേശിയായ ദിനേശ് എന്നയാളുടെ...
Popular News
സിനിമ പകുതിയായപ്പോൾ മടുത്തോ;പേടിക്കണ്ട പണം പോകില്ല , പുത്തൻ പദ്ധതിയുമായി PVR മൾട്ടിപ്ലക്സ്
സിനിമ ഇഷ്ട്ടപ്പെട്ടില്ലെങ്കിലും മുടക്കിയ പണം നഷ്ടമാകാതെ ഇരിക്കാൻ തീയേറ്ററിൽ മുഴുവൻ സിനിമ തീരുന്നതുവരെ ഇരിക്കുന്നവരാണ് ഒരുവിധം ആളുകളെല്ലാം. എന്നാൽ ഇനി പണം പോവുമെന്ന ആശങ്ക വേണ്ട കാരണം പി.വി.ആർ. ഐനോക്സ്...
കൂട്ടുകാർ ഒത്തുചേർന്ന് ഐ ഫോണിലൊരുക്കിയ സിനിമ IFFK-യിലെ തിളങ്ങുന്ന അധ്യായമായി, ‘കാമദേവൻ നക്ഷത്രം കണ്ടു’വിന് അഭിനന്ദന പ്രവാഹം
ഐ ഫോണിലൊരു സിനിമ എടുത്താൽ അത് വിജയിപ്പിക്കാനാവുമോ? എവിടെ പ്രദർശിപ്പിക്കും? മാർക്കറ്റ് വാല്യു കിട്ടുമോ? തുടങ്ങി ഒട്ടേറെ സംശയങ്ങൾ തോന്നുകയാൽ പലരും ആ ഉദ്യമം ഉപേക്ഷിക്കലായിരിക്കും പതിവ്. എന്നാൽ, മാർക്കറ്റ്...
അവാർഡുകൾ വാരിക്കൂട്ടി ‘ഫെമിനിച്ചി ഫാത്തിമ
തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്നും ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം 'ഫെമിനിച്ചി ഫാത്തിമയ്ക്ക് ലഭിച്ചു.അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച...
നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിൽ വാദം കേൾക്കില്ല, അതിജീവിതയുടെ ഹർജി തള്ളി
നടിയെ ആക്രമിച്ച കേസിൽ തുറന്ന കോടതിയില്‍ വിചാരണ വേണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്നും...
എം.ടി. വാസുദേവൻനായർ അതീവ ഗുരുതരാവസ്ഥയിൽ
കോഴിക്കോട്: സാഹിത്യകാരൻ എം.ടി. വാസുദേവൻനായരുടെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ടുകൾ. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ച് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിൻ പുറത്തിറക്കി.