യുവാക്കളുടെ കഠിനാധ്വാനത്തിന് ഫലമുണ്ടാകണം; മെറിറ്റ് വിജയിക്കുന്ന സംസ്കാരം വളരണമെന്ന് സോഷ്യൽ മീഡിയയിൽ കുറിപ്പ്

Share
യുവാക്കളുടെ കഠിനാധ്വാനത്തിന് ഫലമുണ്ടാകണം; മെറിറ്റ് വിജയിക്കുന്ന സംസ്കാരം വളരണമെന്ന് സോഷ്യൽ മീഡിയയിൽ കുറിപ്പ്

ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍. കഠിനാധ്വാനത്തിന് ഫലം ലഭിച്ചില്ലെന്ന് വിദ്യാർഥികള്‍ ഇന്ന് നിരാശപ്പെടുന്നത് മനസിലാക്കാവുന്നതേയുള്ളൂ. ഇനിയുമങ്ങനെ അവര്‍ക്ക് തോന്നാതിരിക്കാന്‍, നാം ഒരുമിച്ച് പ്രവര്‍ത്തിക്കണം. യുവാക്കളാണ് നമ്മുടെ വിജയത്തിന്റെ ഇന്ധനം. കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്ന, സത്യസന്ധത പ്രോത്സാഹിപ്പിക്കപ്പെടുന്ന, മെറിറ്റ് വിജയിക്കുന്ന ഒരു സംസ്കാരം നാം സൃഷ്ടിച്ചെടുക്കണമെന്നും സച്ചിന്‍ സമുഹമാധ്യമങ്ങളില്‍ കുറിച്ചു.

സച്ചിന്റെ കുറിപ്പില്‍നിന്ന്

എന്റെ അച്ഛൻ ഒരു പ്രൊഫസറായിരുന്നു. നിരവധി യുവ വിദ്യാർഥികള്‍ക്ക് അദ്ദേഹം ഉപദേഷ്ടാവും വഴികാട്ടിയുമായിരുന്നു. ആദ്യകാലങ്ങളിൽ അദ്ദേഹം പഠിപ്പിച്ച ഒരു പാഠം ഇതായിരുന്നു, "പരാജയം ശരിയാണ്, വഞ്ചന അങ്ങനെയല്ല. ഒരിക്കലും കുറുക്കുവഴികൾ തേടരുത്."

സമൂഹത്തിലെ മുതിർന്നവരായ നമുക്ക് സംസ്കാരം രൂപപ്പെടുത്തുന്നതില്‍ ഉത്തരവാദിത്തമുണ്ട്. പരിശ്രമത്തേക്കാള്‍ ഫലത്തിനു മാത്രം മുൻഗണന നൽകുന്ന ഒരു സമൂഹം മെറിറ്റോക്രസിക്കുമേല്‍ കുറുക്കുവഴികള്‍ തേടും.

ഇന്ന്, കഠിനാധ്വാനത്തിന് ഫലം ലഭിച്ചിട്ടില്ലെന്ന് വിദ്യാർഥികൾ നിരാശപ്പെടുമ്പോൾ, അത് മനസിലാക്കാവുന്നതേയുള്ളൂ. വീണ്ടും അവര്‍ക്കങ്ങനെ തോന്നാതിരിക്കാൻ നാമെല്ലാവരും ഒരുമിച്ചു പ്രവർത്തിക്കണം.

നിരവധി സ്വപ്നങ്ങളും ഊർജവും നിറഞ്ഞതാണ് യുവ ഇന്ത്യ. അവർ നമ്മുടെ വിജയത്തിന്റെ ഇന്ധനമാണ്. ഒരു സമൂഹമെന്ന നിലയിൽ, മാതാപിതാക്കൾ, അധ്യാപകർ, സുഹൃത്തുക്കൾ, ബന്ധുക്കൾ, സ്കൂളുകൾ, ഭരണാധികാരികൾ ഉള്‍പ്പെടെ നമുക്കെല്ലാവർക്കും നമ്മുടെ യുവാക്കൾക്ക് പ്രോത്സാഹനം ലഭിക്കുന്നുണ്ടെന്നും, ഊര്‍ജസ്വലരാകുന്നുണ്ടെന്നും ഉറപ്പാക്കുന്നതില്‍ വലിയ ഉത്തരവാദിത്തവും വിവിധങ്ങളായ പങ്കും വഹിക്കാനുണ്ട്. കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്ന, സത്യസന്ധത പ്രോത്സാഹിപ്പിക്കപ്പെടുന്ന, മെറിറ്റ് വിജയിക്കുന്ന ഒരു സംസ്കാരം നാം സൃഷ്ടിച്ചെടുക്കണം.

നമ്മുടെ കുട്ടികളുടെ ഭാവി ശക്തിപ്പെടുത്തുകയും, അവരുടെ ആഗ്രഹങ്ങള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന പരിഹാരം നമുക്ക് കണ്ടെത്താനാകുമന്ന് എനിക്ക് ഉറപ്പുണ്ട്. ജയ് ഹിന്ദ്!

Read more

വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡുകളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കും; കെ.മുരളീധരൻ

വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡുകളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കും; കെ.മുരളീധരൻ

സർക്കാർ ആശുപത്രികളിലെ പേ വാർഡ് സൗകര്യം ലഭ്യമാകാൻ ഇനി വരുമാന പരിധിയുടെ മാനദണ്ഡമാക്കില്ല. വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡു

കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയു