ഗായകൻ സച്ചിൻ വാര്യർ വിവാഹിതനായി;ചിത്രങ്ങൾ

ഗായകൻ സച്ചിൻ വാര്യർ വിവാഹിതനായി;ചിത്രങ്ങൾ
image (1)

ചലചിത്ര പിന്നണി ഗായകൻ സച്ചിൻ വാര്യർ വിവാഹിതനായി. തൃശൂർ സ്വദേശിനിയായ പൂജ പുഷ്പരാജാണ് വധു. തൃശൂരിൽ വച്ച് നടന്ന ചടങ്ങിൽ പ്രശസ്ത സിനിമ താരങ്ങളായ സംയുക്ത വർമ, രജിഷ വിജയൻ, വിശാഖ് നായർ, സംവിധായകൻ ഗണേഷ് രാജ് തുടങ്ങിയവർ പങ്കെടുത്തു.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബിലൂടെയാണ് സച്ചിൻ പിന്നണി ഗാനരംഗത്തേക്കെത്തുന്നത്. പിന്നീട് വീനീത് തന്നെ സംവിധാനം ചെയ്ത തട്ടത്തിന്‍  മറയത്തിലെ മുത്തുച്ചിപ്പി.. എന്ന് തുടങ്ങുന്ന ഗാനവും തട്ടത്തിന്‍  മറയത്തെ പെണ്ണേ എന്ന ഗാനവും ഏറെശ്രദ്ധനേടി.

നേരം, വര്‍ഷം, നീന, ജമ്നാ പ്യാരി, ആന്‍മരിയ കലിപ്പിലാണ്, പ്രേമം, ആനന്ദം, ഗോദ, പോക്കിരി സൈമണ്‍ തുടങ്ങി നാല്‍പതോളം ചിത്രങ്ങളില്‍ പിന്നണി പാടിയിട്ടുണ്ട്. ആനന്ദം എന്ന ചിത്രത്തിലൂടെ സംഗീതസംവിധായകനായും സച്ചിൻ എത്തി.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്