സിവയ്‌ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് സെയ്ഫ് അലി ഖാൻ; ചിത്രം വൈറല്‍

സിവയ്‌ക്കൊപ്പം ഫോട്ടോയ്ക്ക്  പോസ് ചെയ്ത്  സെയ്ഫ് അലി ഖാൻ; ചിത്രം വൈറല്‍
image

മാഞ്ചെസ്റ്റര്‍: ലോകകപ്പില്‍ പാകിസ്താനെതിരായ ഇന്ത്യയുടെ വിജയതിന്‍റെ  ആഘോഷത്തിമർപ്പിലാണ് ആരാധകർ മുഴുവനും.  ഇന്ത്യൻ ആരാധകർ  ഏറെ ആവേശത്തോടെയാണ് മത്സരത്തെ  വരവേറ്റതും.

സെലിബ്രെറ്റികളായ  ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍, തമിഴ് നടന്‍ ശിവകാര്‍ത്തികേയന്‍ സംഗീത സംവിധായകന്‍ അനിരുദ്ധ് എന്നിവർ  കളി നേരിൽ കാണാൻ മാഞ്ചസ്റ്ററിൽ എത്തിയിരുന്നു. പക്ഷെ സ്റ്റേഡിയത്തിൽ  ആരാധകരുടെ  ശ്രദ്ധപിടിച്ചു പറ്റിയതും  മനം കവർന്നതും ഇവരാരുമല്ല. എം എസ്  ധോണിയുടെ മകൾ സിവയാണ്.

https://www.instagram.com/p/ByyURlZHbMn/?utm_source=ig_web_copy_link

നേരത്തെ ഇന്ത്യന്‍ താരം ഋഷഭ് പന്തിനൊപ്പം വിജയമാഘോഷിക്കുന്ന സിവയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ മാഞ്ചെസ്റ്ററിലെ സ്‌റ്റേഡിയത്തില്‍ നിന്ന് സിവയ്‌ക്കൊപ്പം ചിത്രത്തിന് പോസ് ചെയ്യുന്ന സെയ്ഫ് അലി ഖാന്റെ ചിത്രവും പുറത്തുവന്നിരിക്കുകയാണ്.

സിവ സിങ് ധോനിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ സിവയ്ക്ക് 10 ലക്ഷത്തിലേറെ ഫോളോവേഴ്‌സുണ്ട്.  സാക്ഷി ധോനിയാണ് സിവയുടെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്.

Read more

എല്‍ഡിഎഫില്‍ തുടരും; നയം വ്യക്തമാക്കി ജോസ് കെ മാണി

എല്‍ഡിഎഫില്‍ തുടരും; നയം വ്യക്തമാക്കി ജോസ് കെ മാണി

കോട്ടയം: മുന്നണി മാറ്റത്തില്‍ നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോണ്‍ഗ്രസിന് ഒറ്റ നിലപാടാണുള്ളതെ

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

കേരളത്തിൽ ഉൾപ്പടെ ഉടൻ സർവീസ് ആരംഭിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകൾ പ്രസിദ്ധീകരിച്ച് റെയിൽവേ. ആർഎസി അഥവാ റി