'അഡ്ജസ്റ്റ്മെന്റിന് തയ്യാറല്ലേ'; സഹസംവിധായകനില്‍ നിന്നുണ്ടായ മോശം അനുഭവം പങ്കുവച്ച് നടി സജിത മഠത്തില്‍

'അഡ്ജസ്റ്റ്മെന്റിന് തയ്യാറല്ലേ'; സഹസംവിധായകനില്‍ നിന്നുണ്ടായ മോശം അനുഭവം പങ്കുവച്ച് നടി സജിത മഠത്തില്‍
23tvmsajitha1

സിനിമ  മേഖലയിൽ  നടിമാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഇനിയും അവസാനിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കുകയാണ് നടി സജിതാ മഠത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

സിനിമാ ഓഫറിന് വിളിച്ച് സഹസംവിധായകനില്‍ നിന്നനുഭവിച്ച മോശം അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കയാണ് സജിത മഠത്തിൽ.തമിഴ്നാട്ടില്‍ നിന്നാണെന്ന് പറഞ്ഞു വിളിച്ച കാര്‍ത്തിക് എന്ന സഹസംവിധായകന്റെ അടുത്ത് നിന്നാണ് മോശം അനുഭവം നടിക്കുണ്ടായത്.

തമിഴ്നാട്ടിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺ കോളിന്റെ വിശദാംശങ്ങൾ സജിത ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തി. വിളിച്ചയാളുടെ ഫോൺ നമ്പറും സജിത പങ്കുവെച്ചിട്ടുണ്ട്. സജിതയുടെ ഈ കുറിപ്പ്  സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കയാണ്.

സജിതാ മഠത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…

തമിഴ്നാട്ടില്‍ നിന്ന് ഒരു തമിഴ് സിനിമയുടെ സഹസംവിധായകന്‍ കാര്‍ത്തിക് വിളിക്കുന്നു. ഒരു തമിഴ് പ്രോജക്ടില്‍ അഭിനയിക്കാന്‍ ഉള്ള താല്‍പര്യം അന്വേഷിക്കുന്നു. ഞാന്‍ പ്രോജക്ട് വിവരങ്ങള്‍ ഇ മെയില്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു.

ഫോണ്‍ വെക്കുന്നതിനു മുമ്പ് ഒരു കിടു ചോദ്യം.

അഡ്ജസ്റ്റ്മന്റുകള്‍ക്കും കോബ്രമൈസിനും തയ്യാറല്ലെ?

ചേട്ടന്റെ നമ്പര്‍ താഴെ കൊടുക്കുന്നു.

+91 97914 33384

തയ്യാറുള്ള എല്ലാവരും ചേട്ടനെ വിളിക്കുക.

പിന്നല്ല !

https://www.facebook.com/sajitha.madathil/posts/10156361866901089

Read more

30ാമത് ചലച്ചിത്രമേള:  ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

30ാമത് ചലച്ചിത്രമേള: ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

തിരുവനന്തപുരം: ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്

30ാമത് ചലച്ചിത്രമേള: 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും